പെരിന്തല്‍മണ്ണയിലെ 13കാരിക്ക് ക്രൂര പീഡനം; ആദ്യം വീട്ടില്‍ വച്ച് അച്ഛന്‍ പീഡിപ്പിച്ചു; പിന്നീട് പുരയിടത്തില്‍ വച്ച് അമ്മാവനും

സ്ത്രീകള്‍ക്ക് സുരക്ഷ എന്നത് സ്വപ്‌നം മാത്രമോ. അതും സ്വന്തം കുടുംബത്തില്‍ത്തന്നെ. വീട്ടിനകത്തും പുറത്തും പെണ്‍കുട്ടികള്‍ സുരക്ഷിതരല്ലെന്നതിന് തെളിവായി മറ്റൊരു സംഭവം കൂടി. മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയില്‍ പ്രായപൂര്‍ത്തിയകാത്ത പെണ്‍കുട്ടിയെ പിതാവും അമ്മാവനും പീഡിപ്പിച്ചു എന്ന വാര്‍ത്തയാണ് പുറത്തുവന്നത്. സംഭവത്തില്‍ പിതിവാനെയും അമ്മാവനെയും അറസ്റ്റു ചെയ്തു. താഴേക്കോട് സ്വദേശികളാണ് അറസ്റ്റിലായത്.
രണ്ടുവര്‍ഷം മുമ്പ് സ്വന്തം വീട്ടില്‍വച്ച് പിതാവും മാസങ്ങള്‍ക്കുശേഷം അടുത്തുള്ള പറമ്പില്‍വച്ച് കുട്ടിയുടെ അമ്മാവനും പീഡിപ്പിച്ചതായാണ് പരാതി. എട്ടാംക്ലാസ് വിദ്യാര്‍ത്ഥിയായ കുട്ടി സ്‌കൂളില്‍ അദ്ധ്യാപകരോട് പീഡനത്തെക്കുറിച്ച് പറഞ്ഞതോടെയാണ് സംഭവം പുറത്തായത്.
സൂചന ലഭിച്ചതിനെത്തുടര്‍ന്ന് പൊലീസും ചൈല്‍ഡ് ലൈനും നടത്തിയ അന്വേഷണത്തെത്തുടര്‍ന്ന് പ്രതികളെ അറസ്റ്റു ചെയ്യുകയായിരുന്നു. പെരിന്തല്‍മണ്ണ സിഐ സാജു കെ. അബ്രഹാം, എസ്.ഐ. ജോബി തോമസ് എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ്.
കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. വിദ്യാര്‍ത്ഥിനിയെ നിര്‍ഭയഹോമില്‍ പാര്‍പ്പിച്ചു.
https://www.facebook.com/Malayalivartha