നിത്യോപയോഗ സാധനങ്ങള്‍ക്ക് വില കുറയുന്നു

സര്‍ക്കാരിന്റെ വിപണി ഇടപെടല്‍ ഫലം കണ്ടു തുടങ്ങിയതോടെ നിത്യോപയോഗ സാധനങ്ങള്‍ക്കു വില കുറയുന്നു. അരിയും കടലയും ഉഴുന്നും ഉള്‍പ്പെടെയുള്ളവയ്ക്കു ദീര്‍ഘക്കാലത്തിനു ശേഷം വില കുറഞ്ഞു. ഭക്ഷ്യമന്ത്രി പി.തിലോത്തമന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ നേരിട്ട് വിപണിയില്‍ ഇടപെട്ടു തുടങ്ങിയതോടെയാണ് വിലക്കുറവ് പ്രകടമായത്. അടുത്തിടെ 44 രൂപ വരെ വില ഉയര്‍ന്ന മേല്‍ത്തരം കുത്തരി വില രണ്ടു രൂപാ കുറഞ്ഞ് 42ല്‍ എത്തി. ചില്ലറ വിപണിയില്‍ 200 രൂപയിലെത്തിയ ഉഴുന്ന് 30 രൂപയോളം കുറഞ്ഞ് 170 രൂപയിലെത്തി. 124 രൂപ ഉണ്ടായിരുന്ന കടല 110 രൂപയിലുമെത്തി. ഓണത്തിന് സാധാരണ ഉണ്ടാകുന്ന വിലക്കയറ്റം ഇക്കുറി ഉണ്ടാകില്ലെന്ന സൂചനയാണ് വിപണി നല്‍കുന്നത്. വിലക്കയറ്റം നിയന്ത്രിക്കാന്‍ നിത്യോപയോഗ സാധനങ്ങളുടെ ദിനം തോറുമുള്ള വില നിലവാരം അവലോകനം നടത്തുന്നതിനായി സെക്രട്ടേറിയറ്റില്‍ െ്രെപസ് മോണിറ്ററിങ് സെല്‍ ആരംഭിക്കാനുള്ള നടപടികള്‍ അവസാനഘട്ടത്തിലാണെന്ന് മന്ത്രി പി.തിലോത്തമന്‍ പറഞ്ഞു. ഇതോടൊപ്പം വിലക്കയറ്റം ഉള്‍പ്പെടെയുള്ള ഉപഭോക്താക്കളുടെ പരാതികള്‍ പരിഹരിക്കുന്നതിനുള്ള ഓണ്‍ലൈന്‍ സംവിധാനവും ഉടന്‍ നടപ്പിലാകും. ഇതോടെ ഓണക്കാലത്തെ കൃത്രിമവിലക്കയറ്റം ഇല്ലാതായേക്കും.
സര്‍ക്കാരിന്റെ വിപണി ഇടപെടലിന്റെ ഭാഗമായി വിലക്കയറ്റവും പൂഴ്ത്തിവയ്പ്പും തടയുന്നതിനു താലൂക്ക് സപ്ലൈ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ പ്രധാന മാര്‍ക്കറ്റുകളില്‍ നടന്നു വരുന്ന മിന്നല്‍ പരിശോധനകള്‍ എല്ലാ ഇടങ്ങളിലേക്കും വ്യാപിപ്പിക്കും. നേരിട്ടുള്ള ഇടപെടലിലൂടെ വിപണിയുടെ നിയന്ത്രണം സര്‍ക്കാര്‍ തിരിച്ചുപിടിക്കുമെന്നും മന്ത്രി പറഞ്ഞു. സപ്ലൈകോ ഔട്ട്‌ലെറ്റുകളിലും മാവേലി സ്‌റ്റോറുകളിലും സാധനങ്ങള്‍ എത്തിത്തുടങ്ങിയിട്ടുണ്ട്. അടുത്ത ആഴ്ച്ചയോടെ എല്ലാ സാധനങ്ങളും എത്തിയേക്കും. ഓണക്കാലത്ത് വില നന്നേകുറച്ച് വില്‍ക്കുന്നതിനാല്‍ േെറക്കാഡ് വില്‍പനയാണ് ഔട്ട്‌ലെറ്റുകളില്‍ പ്രതീക്ഷിക്കുന്നത്. നിത്യോപയോഗ സാധനങ്ങളുടെ വില പിടിച്ചു നിര്‍ത്തുന്നതിനായി ഭക്ഷ്യോല്‍പ്പന്നങ്ങള്‍ അവ കൃഷി ചെയ്യുന്ന സ്ഥലങ്ങളില്‍ പോയി സംഭരിക്കുന്ന നടപടികളും സര്‍ക്കാര്‍ തുടങ്ങി കഴിഞ്ഞു. ഇതോടെ കൂടുതല്‍ നാടന്‍ വിഭവങ്ങള്‍ വിപണിയിലേക്ക് എത്തിത്തുടങ്ങി. േെറക്കാഡിലെത്തിയ നേന്ത്രക്കായ് വിലയും കുറഞ്ഞ് തുടങ്ങി. ചില്ലറ വിപണിയില്‍ 80 രൂപാ വരെ വില ഉയര്‍ന്ന ഏത്താക്കായ്ക്ക് 20 രൂപ കുറഞ്ഞ് 60 രൂപയില്‍ എത്തി. കൂടുതല്‍ ജൈവ പച്ചക്കറികള്‍ വിപണിയിലേക്ക് എത്തിത്തുടങ്ങിയതോടെ പച്ചക്കറികളുടെ വിലയും കുറഞ്ഞുതുടങ്ങി. സിവില്‍ സപ്‌ളൈസ് കോര്‍പറേഷനെ പ്രഫഷണലൈസ് ചെയ്യാനുള്ള നടപടികളും സര്‍ക്കാര്‍ തുടങ്ങി കഴിഞ്ഞു. അരിവില കൂട്ടാനുള്ള ആന്ധ്ര വ്യാപാരികളുടെ ശ്രമം മന്ത്രി തന്നെ നേരിട്ട് ഇടപെട്ട് പൊളിച്ചതോടെയാണ് അരിവില കുറഞ്ഞത്. ആന്ധ്രയില്‍നിന്നുള്ള കൂടുതല്‍ മൊത്തവ്യാപാരികള്‍ സിവില്‍ സപ്ലൈസിന്റെ ഇടെന്‍ഡറില്‍ പങ്കെടുക്കുന്നതോടെ അരിവില ഇനിയും കുറഞ്ഞേക്കും.
https://www.facebook.com/Malayalivartha