മുന്‍ ഗതാഗത കമ്മീഷണര്‍ ടോമിന്‍ ജെ തച്ചങ്കരിക്കെതിരെ വിജിലന്‍സ് എഫ്‌ഐആര്‍

മുന്‍ ഗതാഗത കമ്മീഷണര്‍ ടോമിന്‍ ജെ തച്ചങ്കരിക്കെതിരെ വിജിലന്‍സ് കേസ്. വിവിധ ക്രമക്കേടുകള്‍ നടത്തിയതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. വാഹന ലീഡര്‍മാര്‍ക്ക് പിഴ ഇളവ് നല്‍കിയതിലെ ക്രമക്കേടിലാണ് കേസ്. ത്വരിതാ പരിശോധനക്കു ശേഷം കോടതിയില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ചു.
നേരത്തെ കേരള ബുക്ക്്‌സ ആന്റ് പബ്ലിക്കേഷന്‍സ് സൊസൈറ്റി വളപ്പിലെ തേക്ക് മുറിച്ചതുമായി ബന്ധപ്പെട്ട് തച്ചങ്കരിക്കെതികെ ത്വരിത അന്വേഷണം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് വാഹന ഡീലര്‍മാര്‍ക്ക് ഇളവ് നല്‍കിയതില്‍ ക്രമക്കേട് ഉണ്ടെന്ന കേസില്‍ വീണ്ടും എഫ്‌ഐര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
നേരത്തെ ആര്‍ടി ഓഫീസുകളില്‍ മധുരം വിതരണം ചെയ്തതും കേക്ക് മുറിച്ചതും ഏറെ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. ജന്മദിനം ആഘോഷിക്കാനായി സംസ്ഥാനത്തെ ആര്‍ടി ഓഫീസുകളില്‍ സര്‍ക്കുലര്‍ ഇറക്കിയതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങളിലകപ്പെട്ടാണ് തച്ചങ്കരിയെ ഗതാഗത കമ്മീഷണര്‍ സ്ഥാനത്തു നിന്നും നീക്കിയത്
https://www.facebook.com/Malayalivartha