കണ്ണൂരില്‍ കാട് വെട്ടുന്നതിനിടെ ബോംബ് പൊട്ടി യുവാവിന് പരിക്ക്, പരിക്കേറ്റ റസാക്കിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കണ്ണുര്‍ ഇരിട്ടിയില്‍ കാട് വെട്ടുന്നതിനിടെ ബോംബ് പൊട്ടി യുവാവിന് ഗുരുതരമായി പരിക്കേറ്റു. പാലപ്പുഴയിലെ എംപി ഹൗസില്‍ അബ്ദുള്‍ റസാഖ്(45)നാണ് പരിക്കേറ്റത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം. പേരാവൂരിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കാട് മെഷീന്‍ ഉപയോഗിച്ച് വെട്ടിവൃത്തിയാക്കുന്നതിനിടെയാണ് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തില്‍ അബ്ദുള്‍ റസാക്കിന്റെ തലക്കും മുഖത്തും കാലുകള്‍ക്കും ഗുരുതര പരിക്കേറ്റു.
പരിക്കേറ്റ റസാക്കിനെ ആദ്യം ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് പ്രാഥമിക ശുശ്രൂഷക്ക് ശേഷം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സംഭവ സ്ഥലത്ത് പൊലീസ് പരിശോധന നടത്തുന്നുണ്ട്. നേരത്തേ ഉപേക്ഷിച്ച ബോംബാണ് പൊട്ടിയതെന്നാണ് നിഗമനം.
https://www.facebook.com/Malayalivartha