കണ്ണൂരില്‍ പറമ്പു വൃത്തിയാക്കുന്നതിനിടെ ബോംബ് പൊട്ടി ഒരാള്‍ക്കു ഗുരുതര പരുക്ക്; ജില്ലയില്‍ ബോംബ് പൊട്ടുന്നത് ഒരു മാസത്തിനിടെ രണ്ടാം തവണ

കണ്ണൂരില്‍ വിണ്ടും ബോബ് പൊട്ടി ഒരാള്‍ക് പരിക്. ആര്‍എസ്എസ് ശക്തി കേന്ദ്രത്തില്‍ പറമ്പു വൃത്തിയാക്കുന്നതിനിടെയാണ് ബോംബ് പൊട്ടിത്തെറിച്ചത്. സ്‌പോടനത്തില്‍ ഒരാള്‍ക്കു പരുക്കേറ്റു. അബ്ദുള്‍ റസാക്കിനാണു പരുക്കേറ്റത്. ഗുരുതര പരുക്കുകളുള്ള അബ്ദുള്‍ റസാക്കിനെ കണ്ണൂര്‍ എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നുച്ചയോടെയാണു സംഭവം. പറമ്പു വൃത്തിയാക്കുന്നതിനിടയില്‍ പറമ്പില്‍ കിടന്ന ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു.
ഇരിട്ടി പ്രദേശത്ത് ആര്‍എസ്എസിന്റെ ശക്തി കേന്ദ്രമാണ് പാലപ്പുഴ. ആര്‍എസ്എസുകാര്‍ പറമ്പില്‍ ഒളിപ്പിച്ചുവച്ച ബോംബാണു പൊട്ടിയതെന്നു സംശയിക്കുന്നു. പ്രദേശത്ത് ആര്‍എസ്എസുകാര്‍ ഗുണ്ടാ പ്രവര്‍ത്തനം നടത്തുന്നു എന്നു നിരവധി കാലങ്ങളായി പരാതിയുണ്ട്. പാര്‍ട്ടി തിരിഞ്ഞു നിരവധി ആക്രമണങ്ങള്‍ നടത്തിയിട്ടുള്ള ആര്‍എസ്എസ് പ്രവര്‍ത്തകരുടെ കേന്ദ്രം കൂടിയാണിത്.
https://www.facebook.com/Malayalivartha