ജനം പെരുവഴിയില്‍... പൊതുപണിമുടക്കില്‍ സാധാരണക്കാര്‍ വിഷമിച്ചപ്പോള്‍ പിന്തുണ പ്രഖ്യാപിച്ച മുഖ്യമന്ത്രിയും മന്ത്രിമാരും യാത്രയോട് യാത്ര

പൊതുപണിമുടക്കില്‍ സംസ്ഥാനം നിശ്ചലമായെങ്കിലും പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച മുഖ്യമന്ത്രിയും മന്ത്രിമാരും അവരുടെ ജോലി ഭംഗിയാക്കി. സാധാരണക്കാര്‍ വീട്ടില്‍നിന്ന് പുറത്തിറങ്ങാന്‍ കഴിയാതെ വിഷമിച്ചപ്പോള്‍ പാര്‍ട്ടി പരിപാടികളിലടക്കം പങ്കെടുത്ത് മുഖ്യമന്ത്രി പിണാറായി വിജയന്‍ ഡല്‍ഹിലേക്ക് പറന്നു.
നേരത്തെ ഡല്‍ഹിയിലെത്തിയ ചില മന്ത്രിമാര്‍ വാഹനങ്ങളില്‍ സഞ്ചരിച്ച് ഔദ്യോഗിക കൂടിക്കാഴ്ചകളില്‍ മുഴുകി.
എല്ലാവരും പണിമുടക്കണമെന്ന് ഫെയ്‌സ്ബുക്കിലൂടെ ആവശ്യപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രസര്‍ക്കാരിന്റെ തൊഴില്‍ നയങ്ങള്‍ക്കെതിരെ പ്രതിഷേധിച്ചത് ജപ്പാന്‍ മോഡലില്‍ കൂടുതല്‍ പണിയെടുത്താണെന്ന് ആരെങ്കിലും പറഞ്ഞാല്‍ തെറ്റുപറയാനാകില്ല. മറ്റുമന്ത്രിമാരുടെ കാര്യവും വ്യത്യസ്തമല്ല. ക്ലിഫ് ഹൗസില്‍ നിന്ന് രാവിലെ പാര്‍ട്ടി സെക്രട്ടേറിയറ്റ് യോഗത്തില്‍ പങ്കെടുക്കാന്‍ പിണറായി കാറില്‍ എ.കെ.ജി സെന്ററിലെത്തി.
ഒന്നേമുക്കാലോടെ യോഗം കഴിഞ്ഞതും നേരെ, ചിന്തയുടെ ഓഫീസിലേക്ക്. പിന്നീട് ഔദ്യോഗിക വാഹനമായ ഒന്നാം നന്പര്‍ കാറില്‍ നേരെ വിമാനത്താവളത്തിലേക്ക്. ഡല്‍ഹിയിലേക്ക് പറക്കാന്‍. നാളെ രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ഓണാഘോഷത്തില്‍ പങ്കെടുക്കാനാണ് യാത്ര.
ഓണാഘോഷത്തില്‍ പങ്കെടുക്കാന്‍ നേരത്തെ ഡല്‍ഹിയിലെത്തിയ ജെ മേഴ്‌സിക്കുട്ടിയമ്മ, എ.സി മൊയ്തീന്‍, കെ.ടി ജലീല്‍ എന്നിവര്‍ക്ക് ഔദ്യോഗിക കൂടിക്കാഴ്ച്ചകളുടെയും ചര്‍ച്ചകളുടെയും തിരക്കോട് തിരക്കായിരുന്നു. പണിമുടക്ക് ഡല്‍ഹിയെ തീരെ ബാധിക്കാത്തതുകൊണ്ടാകാം മന്ത്രിമാരുടെ യാത്രയ്ക്കും പരിപാടികള്‍ക്കും ഒരു തടസവുമുണ്ടായില്ല.
https://www.facebook.com/Malayalivartha