സംസ്ഥാന സര്‍ക്കാരിന്റെ ഓണാഘോഷം ഇന്നു രാഷ്ട്രപതി ഭവനില്‍

സംസ്ഥാന സര്‍ക്കാരിന്റെ ഓണാഘോഷം ഇന്നു രാഷ്ട്രപതിഭവന്‍ സമുച്ചയത്തില്‍ നടക്കും. കൈരളി എന്നു പേരിട്ടിരിക്കുന്ന ഓണാഘോഷത്തില്‍ സദ്യയും സാംസ്‌കാരിക പരിപാടികളും അരങ്ങേറും. ആദ്യമായാണു കേരള സര്‍ക്കാര്‍ നേതൃത്വം നല്‍കുന്ന ഓണാഘോഷം രാഷ്ട്രപതിഭവനില്‍ സംഘടിപ്പിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും പുറമേ മന്ത്രിമാരായ ജെ.മേഴ്‌സിക്കുട്ടിയമ്മ, ഇ.ചന്ദ്രശേഖരന്‍, എ.സി.മൊയ്തീന്‍, കെ.കെ.ശൈലജ, എ.കെ.ശശീന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, കെ.ടി.ജലീല്‍ എന്നിവരും ഉന്നത ഉദ്യോഗസ്ഥരും ആഘോഷത്തില്‍ പങ്കുചേരും. ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സാംസ്‌കാരിക പരിപാടികളാണു ക്രമീകരിച്ചിരിക്കുന്നത്. ഋഗ്വേദ ശ്ലോകത്തോടെ തുടങ്ങുന്ന പരിപാടിയില്‍ വാദ്യമേളം, മോഹിനിയാട്ടം, കഥകളി, ഓണത്തെക്കുറിച്ചു ലഘുവിവരണം എന്നിവ ഉണ്ടാകും.
തെയ്യം, മയൂരനൃത്തം, കളരി, കേരളനടനം, തിരുവാതിര, ഒപ്പന, മാര്‍ഗംകളി എന്നീ കലാരൂപങ്ങളും അരങ്ങിലെത്തും. അതിനുശേഷമാണു മുഖ്യമന്ത്രിയുടെ പ്രസംഗം. അറുപത്തിയെട്ടു കലാകാരന്മാരും 11 അണിയറ പ്രവര്‍ത്തകരുമാണു പരിപാടികള്‍ അവതരിപ്പിക്കുന്നത്.
https://www.facebook.com/Malayalivartha