ജേക്കബ് തോമസിന്റെ മുക്കുന്നിമല കയറ്റത്തിനു പിന്നില്‍ സുപ്രധാന ലക്ഷ്യം, നോട്ടമിടുന്നത് ഉമ്മന്‍ ചാണ്ടിയെ

വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ മുക്കുന്നിമല സന്ദര്‍ശനത്തിനു പിന്നില്‍ കൃത്യമായ ലക്ഷ്യങ്ങള്‍. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ നോട്ടമിട്ടാണ് ജേക്കബ് തോമസ് വ്യാഴാഴ്ച മുക്കുന്നിമല കയറിയത്. മുക്കുന്നിമലയില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ക്കെല്ലാം ഒത്താശ ചെയ്തു കൊടുത്തത് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അന്നത്തെ മുഖ്യമന്ത്രിയാണ്.
ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരമാണ് മുക്കുന്നിമലയില്‍ സര്‍വേ നടക്കുന്നത്. സര്‍വേ നടത്തുന്നതിനായി മുക്കുന്നിമലയില്‍ പാറ പൊട്ടിക്കല്‍ നിര്‍ത്തി വയ്ക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു ഹൈക്കോടതി ഉത്തരവ് നിലവിലുള്ളപ്പോള്‍ പാറപൊട്ടിച്ചാല്‍ നടപടിയെടുക്കണമെന്ന് ഹൈക്കോടതി കേരള പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.
നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന അഞ്ചു പാറമടകള്‍ക്കെതിരെ ഇതിനകം കേസെടുത്തു. ഹൈക്കോടതി ഉത്തരവ് പ്രകാരം ജൂലൈ 18 നാണ് സര്‍വേ ആരംഭിച്ചത്. 2011-2016 കാലഘട്ടത്തിലാണ് മുക്കുന്നിമലയില്‍ അനധികൃത ക്വാറികളുടെ എണ്ണം വര്‍ദ്ധിച്ചത്. ഇതിനെതരിരെ പരിസ്ഥിതി പ്രവര്‍ത്തകര്‍ രംഗത്തെത്തിയെങ്കിലും യാതൊരു ഫലവും ഉണ്ടായില്ല. ഇവര്‍ നിരവധി സ്ഥലങ്ങളില്‍ പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ല. ഇക്കാര്യങ്ങളെല്ലാം ജേക്കബ് തോമസിന് വ്യക്തമായറിയാം.
പത്തനംതിട്ട ജില്ല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ക്വാറി മാഫിയയാണ് മുക്കുന്നിമല അടക്കി ഭരിക്കുന്നത്, ഇവരില്‍ ഏറെ പേരും കോണ്‍ഗ്രസുകാരും ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളുമായി വ്യക്തി ബന്ധം പുലര്‍ത്തുന്നവരുമാണ്. മുക്കുന്നിമല സ്ഥിതി ചെയ്യുന്ന പള്ളിച്ചല്‍ ഗ്രാമപഞ്ചായത്ത് ഇക്കാലയളവില്‍ ഭരിച്ചിരുന്നത് കോണ്‍ഗ്രസാണ്. അവരാണ് മുകളില്‍ നിന്നുള്ള നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ പാറ ലോബിക്ക് വേണ്ടി പ്രവര്‍ത്തിച്ചത്.
ഉമ്മന്‍ചാണ്ടിയാണ് ജേക്കബ് തോമസിന്റെ അടുത്ത ഇര. അദ്ദേഹത്തിനു വേണ്ടിയുള്ള വേട്ടയാടലിലാണ് ഇപ്പോള്‍ ജേക്കബ് തോമസ്.
https://www.facebook.com/Malayalivartha