സ്‌കൂള്‍ സമയത്തെ ഓണാഘോഷത്തിന് നിയന്ത്രണം: സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിച്ചു

ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ ഓണാഘോഷത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിച്ചു. ഇതു സംബന്ധിച്ച് ഹയര്‍സെക്കന്ററി ഡയറക്ടര്‍ പുറത്തിറക്കിയ ഉത്തരവാണ് വിവാദമുണ്ടായതിനെ തുടര്‍ന്ന് വിദ്യാഭ്യാസ മന്ത്രി ഇടപ്പെട്ട് റദ്ദാക്കിയത്.
സ്‌കൂള്‍ പ്രവര്‍ത്തിസമയത്ത് ഓണാഘോഷം പാടില്ല. ആഢംബരമോ വലിയ രീതിയില്‍ പണപ്പിരിവോ നടത്തി ആഘോഷങ്ങള്‍ സംഘടിപ്പിക്കരുത്. വേഷവിതാനത്തോടെയുള്ള പരിപാടികള്‍ അവതരിപ്പിക്കുമ്പോള്‍ പ്രിന്‍സിപ്പലില്‍ നിന്നും മുന്‍കൂര്‍ അനുമതി വാങ്ങണം. പരിപാടികളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോം നിര്‍ബന്ധം. എന്നിവയായിരുന്നു സര്‍ക്കുലറിലെ പ്രധാന നിര്‍ദ്ദേശങ്ങള്‍. ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുമ്പോള്‍ സ്‌കൂളുകളിലെ സമാധാന അന്തരീക്ഷത്തിനു കോട്ടം തട്ടുന്ന രീതിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതായി റിപ്പോര്‍ട്ടു കിട്ടിയ സാഹചര്യത്തിലായിരുന്നു സര്‍ക്കുലര്‍ പുറത്തിറക്കിയതെന്നായിരുന്നു അധികൃതരുടെ വാദം.
സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലിസമയത്തെ ഓണാഘോഷത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തിയതിനു പിന്നാലെ ആയിരുന്നു ഈ ഉത്തരവ്.
https://www.facebook.com/Malayalivartha