സ്വാശ്രയ പ്രശ്‌നത്തില്‍ യുഡിഎഫിന്റെ മൂന്ന് എംഎല്‍എമാര്‍ നിരാഹാര സമരം തുടങ്ങും

സ്വാശ്രയ പ്രശ്‌നവുമായി ബന്ധപ്പെട്ട് യുഡിഎഫിന്റെ മൂന്ന് എംഎല്‍എമാര്‍ നിരാഹാര സമരം തുടങ്ങും. കോണ്‍ഗ്രസ് എംഎല്‍എമാരായ ഹൈബി ഈഡന്‍, ഷാഫി പറമ്പില്‍, കേരള കോണ്‍ഗ്രസ് (ജേക്കബ്)നെ പ്രതിനിധീകരിച്ച് അനൂപ് ജേക്കബ് എന്നിവരാണു നിരാഹാരം അനുഷ്ഠിക്കുക. മുസ്‌ലിം ലീഗ് എംഎല്‍എമാരായ കെ.എം.ഷാജിയും എ.ഷംസുദീനും അനുഭാവ സത്യഗ്രഹം നടത്തും. യുഡിഎഫ് പാര്‍ലമെന്റ് പാര്‍ട്ടി യോഗത്തിന്റേതാണു തീരുമാനം.
അതേസമയം, സ്വാശ്രയ വിഷയത്തില്‍ നിയമസഭയില്‍ പ്രതിപക്ഷ ബഹളം. ചോദ്യോത്തരവേള തടസ്സപ്പെടുത്തി പ്രതിപക്ഷാംഗങ്ങള്‍ സഭയുടെ നടുത്തളത്തിലിറങ്ങി. സ്പീക്കറുടെ മുന്നില്‍ പ്ലക്കാര്‍ഡുകളുമായി മുദ്രാവാക്യം വിളിച്ചു. യുഡിഎഫ് സമരത്തിനു കേരള കോണ്‍ഗ്രസ് (എം) പരോക്ഷപിന്തുണ നല്‍കി. എന്നാല്‍, സഭാ നടപടികളുമായി സഹകരിക്കണമെന്ന് സ്പീക്കര്‍ പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടു.
സ്വാശ്രയ പ്രശ്‌നത്തില്‍ സര്‍ക്കാര്‍ നിലപാടു മാറ്റുന്നതുവരെ സമരം തുടരാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. യൂത്ത് കോണ്‍ഗ്രസ് നടത്തിയ സമരത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പരാമര്‍ശം പിന്‍വലിക്കാതെ സഭാ നടപടികളുമായി സഹകരിക്കേണ്ടെന്നും പ്രതിപക്ഷം തീരുമാനിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha