Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ശുചിത്വപൂര്‍ണമായ അന്തരീക്ഷത്തിന് പോലീസ് ആസ്ഥാനത്ത് ഗ്രീന്‍ പ്രോട്ടോക്കോള്‍

01 OCTOBER 2016 08:57 PM IST
മലയാളി വാര്‍ത്ത

ശുചിത്വപൂര്‍ണമായ അന്തരീക്ഷത്തിനും ഫലപ്രദമായ മാലിന്യസംസ്‌കരണത്തിനും മാതൃകയാവാന്‍ പോലീസ് ആസ്ഥാനം തയ്യാറെടുക്കുന്നു. ഇതിന്റെ ഭാഗമായി പോലീസ് ആസ്ഥാനത്ത് ഗ്രീന്‍പ്രോട്ടോക്കോള്‍ നടപ്പിലാക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിര്‍ദ്ദേശം നല്‍കി.

ശുചിത്വമിഷനുമായി സഹകരിച്ചാണ് ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പാക്കുന്നത്. ദിനംപ്രതിയുണ്ടാകുന്ന മാലിന്യത്തിന്റെ അളവ് പരമാവധി കുറയ്ക്കുക ഉള്ളവ പുനരുപയോഗിക്കുക മറ്റുത്പന്നങ്ങളായി മാറ്റുക മാലിന്യം തരംതിരിച്ചു സംസ്‌കരിക്കുക എന്നീ തത്ത്വങ്ങളുടെ അടിസ്ഥാനത്തിലുള്ള നടപടികള്‍ ഇതിനായി നടപ്പിലാക്കാനാണ് തീരുമാനം.

ഡിസ്‌പോസിബിള്‍ ഗ്‌ളാസ്സുകള്‍ ആഹാര സാധനങ്ങള്‍ പൊതിഞ്ഞുകൊണ്ടുവരുന്ന പ്‌ളാസ്റ്റിക്കുകള്‍ എന്നിവ ഒഴിവാക്കി പകരം വീണ്ടും ഉപയോഗിക്കാന്‍ കഴിയുന്ന വസ്തുക്കള്‍ തെരഞ്ഞെടുക്കണമെന്നാണ് സംസ്ഥാന പോലീസ് മേധാവി നിര്‍ദേശം നല്കിയിട്ടുള്ളത്. പോലീസ് ആസ്ഥാനത്തെ ജീവനക്കാര്‍ ഉച്ചഭക്ഷണവും മറ്റും ടിഫിന്‍ ബോക്‌സുകള്‍ പോലെ വീണ്ടും ഉപയോഗിക്കാവുന്ന പാത്രങ്ങളില്‍ കൊണ്ടുവരണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഭക്ഷണാവശിഷ്ടങ്ങള്‍ അതിനായുള്ള കുട്ടകളില്‍ മാത്രം നിക്ഷേപിക്കണം. അത് യഥാസമയം പോലീസ്
ആസ്ഥാനത്തെ ബയോഗ്യാസ് പ്ലാന്റിലേക്ക് മാറ്റും. ചടങ്ങുകള്‍ക്കും മറ്റും ഓര്‍ഡര്‍ ചെയ്യുന്ന ഭക്ഷ്യവസ്തുക്കള്‍ കഴിയുന്നതും വീണ്ടും ഉപയോഗിക്കാവുന്ന പാത്രങ്ങളില്‍ നല്കണം. പ്ലാസ്റ്റിക് പ്ലേറ്റുകളും കപ്പുകളും പൂര്‍ണ്ണമായും ഒഴിവാക്കാനാണ് തീരുമാനം. പ്ലാസ്റ്റിക് കുപ്പിവെള്ളവും പരമാവധി ഒഴിവാക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.

ആഘോഷങ്ങള്‍ക്ക് ഉപയോഗിക്കുന്ന അലങ്കാര വസ്തുക്കളിലും പ്‌ളാസ്റ്റിക് ഉപയോഗം പരമാവധി ഒഴിവാക്കി തുണി, പേപ്പര്‍ മുതലായവ ഉപയോഗിക്കും. രഹസ്യ സ്വഭാവമുള്ള പേപ്പറുകള്‍ ഉപയോഗശേഷം നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ ഷഡര്‍ മെഷീന്‍ ഉപയോഗിക്കും. മറ്റു പേപ്പര്‍ ഇലക്‌ട്രോണിക് പ്ലാസ്റ്റിക് വേസ്റ്റുകള്‍ എന്നിവ തരം തിരിച്ച് സൂക്ഷിച്ചശേഷം അവ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനായി ബന്ധപ്പെട്ട ഏജന്‍സിയെ ഏല്‍പ്പിക്കും.

പേപ്പറും മറ്റു ചപ്പുചവറുകളും കൂട്ടിയിട്ടു കത്തിക്കുന്നതു വഴിയുണ്ടാകുന്ന മലിനീകരണം ഒഴിവാക്കാനും ഭക്ഷണാവശിഷ്ടങ്ങള്‍ കൂട്ടിയിടുന്നതുമൂലമുള്ള തെരുവുനായ്ക്കളുടെ ശല്യം ഒഴിവാക്കാനും പോലീസ് ആസ്ഥാനം കൂടുതല്‍ ശുചിത്വപൂര്‍ണമാക്കാനും പുതിയ ഗ്രീന്‍പ്രോട്ടോക്കോള്‍ വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ. ഗാന്ധിജയന്തി ദിനം മുതല്‍ നടപ്പാക്കിത്തുടങ്ങുന്ന ഗ്രീന്‍ പ്രോട്ടോക്കോള്‍ തുടര്‍ച്ചയായ ബോധവത്കരണവും മോണിട്ടറിങ്ങും വഴി പൂര്‍ണവിജയത്തിലെത്തിക്കാനാണ് ലക്ഷ്യമിടുന്നത്.

ഇതിന്റെ ഭാഗമായി സെമിനാറുകള്‍, ക്ലാസുകള്‍ എന്നിവ സംഘടിപ്പിക്കും. ഫലപ്രാപ്തി വിലയിരുത്തിയശേഷം സംസ്ഥാനത്തെ മറ്റു പോലീസ് ഓഫീസുകളില്‍ നടപ്പിലാക്കാനും ആലോചനയുണ്ടെന്ന് സംസ്ഥാന പോലീസ് മേധാവി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (3 minutes ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (9 minutes ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (30 minutes ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (47 minutes ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (55 minutes ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (1 hour ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (1 hour ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (1 hour ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (1 hour ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (2 hours ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (2 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (2 hours ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (2 hours ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (3 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (3 hours ago)

Malayali Vartha Recommends