കഴുത്തില്‍ മുറിവേറ്റ് ഡോക്ടര്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍

വീടിനുള്ളിലെ ബാത്ത്‌റൂമില്‍ ഡോക്ടറെ കഴുത്തിനു മുറിവേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലെ ശിശുരോഗവിദഗ്ധന്‍ ആനിക്കാട് പാലക്കാട്ടില്‍ പി.ബി.രാജു (55) വിനെയാണ് ഇന്നു പുലര്‍ച്ചെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴുത്തിന്റെ ഞരമ്പ് സ്വയം മുറിച്ച് ജീവനൊടുക്കിയതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
മാതാവും സഹോദരി അനിതയും മാത്രമാണ് സംഭവസമയം വീട്ടില്‍ ഉണ്ടായിരുന്നത്. അനിതയാണ് രക്തത്തില്‍ കുളിച്ചു കിടന്ന ഡോക്ടറെ ആദ്യം കണ്ടത്. ഉടന്‍ ബന്ധുക്കളെ വിവരം അറിയിച്ചു. തുടര്‍ന്ന് മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല. വര്‍ഷങ്ങളായി ജനറല്‍ ആശുപത്രിയില്‍ ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ: സബിത. മകള്‍: ദേവിക (ടെക്‌നോപാര്‍ക്ക് തിരുവനന്തപുരം) മൂവാറ്റുപുഴ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം ഇന്നു ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
https://www.facebook.com/Malayalivartha