Widgets Magazine
22
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിൽ കേസിൽ അപ്രതീക്ഷിത തിരിവ്: പെണ്ണുങ്ങൾ രണ്ടും കൽപ്പിച്ച്, പക്ഷേ ഡിജിറ്റൽ തെളിവുകൾ ചതിച്ചോ...?


സ്ഥാനമാനങ്ങളല്ല, പാർട്ടി തന്നെ വലുത്! പാലക്കാട്ടെ രാഹുൽ മാങ്കൂട്ടത്തിലിന്റെ മാതൃകാപരമായ നിലപാട് സോഷ്യൽ മീഡിയയിൽ വൈറൽ...


കൊച്ചി വടുതലയിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ച നിലയിൽ; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി...


ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട്, ബ്രിട്ടീഷ്-അമേരിക്കന്‍ സൈനിക താവളമായ ഡീഗോ ഗാര്‍ഷ്യ ലക്ഷ്യമാക്കി ഇറാന്‍ മിസൈല്‍ ആക്രമണം.. അമേരിക്കയെയും സഖ്യകക്ഷികളെയും ഞെട്ടിച്ചിട്ടുണ്ട്..


വിഖ്യാത ഹോളിവുഡ് താരം ചക്ക് നോറിസ് അന്തരിച്ചു.... 86 വയസ്സായിരുന്നു, 'വാക്കർ ടെക്‌സാസ് റേഞ്ചർ' എന്ന പരമ്പരയിലൂടെ ലോകമെമ്പാടുമുള്ള ആരാധകരുടെ പ്രിയങ്കരനായിരുന്നു‌

വിവാദ നിയമനങ്ങള്‍ പാര്‍ട്ടി പരിശോധിക്കും: കോടിയേരി ബാലകൃഷ്ണന്‍

08 OCTOBER 2016 04:52 PM IST
മലയാളി വാര്‍ത്ത

പൊതുമേഖലാ സ്ഥാപനങ്ങളിലെ എല്ലാ വിവാദ നിയമനങ്ങളും പാര്‍ട്ടി പരിശോധിച്ച് ഉചിതമായി നടപടി സ്വീകരിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഏത് പശ്ചാത്തലത്തിലാണ് നിയമനം നടത്തിയെന്നതും ആരാണ് നടത്തിയെന്നതും 14ന് ചേരുന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്യുമെന്നും ദുബൈയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കോടിയേരി പറഞ്ഞു. 

തെറ്റ് തിരുത്താനുള്ള ആദ്യ സര്‍ക്കാര്‍ നടപടിയെന്ന നിലയില്‍ നിയമനങ്ങളിലൊന്ന് റദ്ദാക്കിയിട്ടുണ്ട്. മാധ്യമങ്ങള്‍ ആക്ഷേപം ഉന്നയിച്ചില്ലെങ്കില്‍ പോലും ചില കാര്യങ്ങള്‍ പാര്‍ട്ടി പരിശോധനക്ക് വിധേയമാക്കാറുണ്ട്. അത്തരത്തിലുള്ള പരിശോധന ഈ വിഷയത്തിലും നടത്തുമെന്ന് കോടിയേരി പറഞ്ഞു. 

എങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടതെന്നത് സംബന്ധിച്ച് ഓരോ മന്ത്രിമാര്‍ക്കും മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കും. അതില്‍ നിന്ന് വ്യതിചലനമുണ്ടായാല്‍ നടപടികള്‍ സ്വീകരിക്കും. ബന്ധു നിയമനത്തില്‍ അഴിമതിയുണ്ടെങ്കില്‍ നടപടിയെടുക്കാന്‍ വ്യവസ്ഥാപിതമായ സംവിധാനമുണ്ട്. ഈ സംവിധാനങ്ങളെ സമീപിക്കുകയാണ് പ്രതിപക്ഷം ചെയ്യേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

പൊതുമേഖലാ സ്ഥാപനങ്ങളുടെയും ബോര്‍ഡുകളുടെയും ചെയര്‍മാന്‍മാരെ നിയമിക്കുന്നതില്‍ മാത്രമേ പാര്‍ട്ടിയും സര്‍ക്കാറും നേരിട്ട് ഇടപെടാറുള്ളൂ. മറ്റ് നിയമനങ്ങള്‍ നടത്തുന്നത് അതാത് വകുപ്പുകളാണ്. മന്ത്രി ബന്ധുവിനെ അനര്‍ഹമായ സ്ഥാനത്ത് നിയമിക്കുന്നതിലേ പ്രശ്‌നമുള്ളൂ. പാര്‍ട്ടി അനുഭാവിയാണെന്നതിന്റെ പേരില്‍ അര്‍ഹതപ്പെട്ട ഒരാള്‍ക്കും ജോലി നിഷേധിക്കാനാവില്ലെന്നും കോടിയേരി വ്യക്തമാക്കി. 

വ്യവസായ വകുപ്പില്‍ മന്ത്രി ഇ.പി ജയരാജന്റെ ബന്ധുക്കളെ തിരുകിക്കയറ്റാനുള്ള ശ്രമം വിവാദമായതിനെ തുടര്‍ന്നാണ് തീരുമാനം. കേരള സ്‌റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍െ്രെപസസ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറായി പി.കെ ശ്രീമതി എംപിയുടെ മകന്‍ സുധീര്‍ നമ്പ്യാരെ നിശ്ചയിച്ച തീരുമാനം വിവാദമായതിനെ തുടര്‍ന്ന് റദ്ദാക്കിയിരുന്നു. എന്നാല്‍ വിവാദത്തെ തുടര്‍ന്നല്ല, കഴിഞ്ഞ തിങ്കളാഴ്ച തന്നെ സുധീര്‍ നമ്പ്യാരെ ഒഴിവാക്കിയിരുന്നുവെന്നും വ്യവസായ വകുപ്പ് പത്രക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. 

ഇതുകൂടാതെ ഇ.പി. ജയരാജന്റെ സഹോദരീഭര്‍ത്താവിന്റെ സഹോദരപുത്രനും സഹോദരിയുടെ മകനുമാണ് വ്യവസായ വകുപ്പില്‍ ജോലി നല്‍കിയത്. ഇവരെ കൊച്ചിയിലെയും കോഴിക്കോട്ടെയും സ്ഥാപനങ്ങളിലാണ് നിയമിച്ചിരിക്കുന്നതും. ഇത് കൂടാതെ ജയരാജന്റെ സഹോദരന്‍ റിട്ട. എസ്.ഐ: ഇ.പി. ഭാര്‍ഗവന്റെ മകന്‍ നിഷാന്തിന്റെ ഭാര്യ ദീപ്തിയെ കണ്ണൂര്‍ കണ്ണപുരത്തെ ക്ലേ ആന്‍ഡ് സിറാമിക്‌സില്‍ ജനറല്‍ മാനേജരായും നിയമിച്ചിരുന്നു. ഇതാണ് വിവാദങ്ങള്‍ക്ക് അടിസ്ഥാനം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇസ്രയേലില്‍ തിരുവനന്തപുരം സ്വദേശിയായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ പീഡനം ആരോപിച്ച് വിരമിക്കാന്‍ 10 ദിവസം ബാക്കിനില്‍ക്കെ ഉദ്യോഗസ്ഥന്‍ ജീവനൊടുക്കി  (5 hours ago)

ലിവിങ് ടുഗതര്‍ പങ്കാളിയെ തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി പൊലീസ് പിടിയില്‍  (6 hours ago)

ഇറാന്‍ പ്രസിഡന്റുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി  (6 hours ago)

യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധി ബുധനാഴ്ച്ച കോഴിക്കോട്ടേക്ക്  (6 hours ago)

പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യങ്ങൾ കണക്കിലെടുത്ത് രാജ്യത്തെ വാണിജ്യ എൽപിജി വിതരണത്തിൽ 20 ശതമാനം അധിക വിഹിതം  (9 hours ago)

തിരഞ്ഞെടുപ്പ് ചൂടിലമര്‍ന്ന പാലക്കാട്ട് യുഡിഎഫ് ക്യാമ്പിനെ ആവേശത്തിലാഴ്ത്തി മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ അപ്രതീക്ഷിത എന്‍ട്രി  (9 hours ago)

പ്രവാസികൾക്ക് ആശ്വാസം 44 സർവീസുകൾ തുടങ്ങി....! TVM -DUBAI 40000 രൂപ.. പ്രവാസി മരിച്ചു കണ്ണീരോടെ ഭരണാധികാരി  (9 hours ago)

നാറ്റം സഹിക്കാൻ വയ്യ, വീടിന് ചുറ്റും പുഴു...!ഉഉളൂർ വീട്ടിൽ പുഴുവരിച്ച നിലയിൽ 2മൃതദേഹം, അവസാനമായി കണ്ടത്ത് വളർത്തുമകൻ  (10 hours ago)

ഇരകളോടും അടിച്ചമര്‍ത്തപ്പെട്ടവരോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഉത്സ ഹസാരികയുടെ 'യന്ത്ര'  (12 hours ago)

മർകസ് റൈഹാൻവാലി വിദ്യാർഥിയുടെ കഥാസമാഹാരം കവർ പ്രകാശനം ചെയ്തു...  (12 hours ago)

ക്വീര്‍ കലാപ്രവര്‍ത്തനങ്ങള്‍, വര്‍ക്ക് ഷോപ്പുമായി കൊച്ചി ബിനാലെ...  (12 hours ago)

ക്രാഫ്റ്റ്സ് വില്ലേജില്‍ 'കലപില' സമ്മര്‍ ക്യാമ്പിലേക്ക് അപേക്ഷിക്കാം...  (12 hours ago)

എംഎസ്എംഇകൾക്കും സ്റ്റാർട്ടപ്പുകൾക്കും സൗജന്യ എഐ പരിശീലനം ഒരുക്കി ഐസിസി കേരളയും ഗെറ്റ് എഐ ഫൗണ്ടേഷനും  (12 hours ago)

രാഹുൽ മാങ്കൂട്ടത്തിൽ കേസിൽ അപ്രതീക്ഷിത തിരിവ്: പെണ്ണുങ്ങൾ രണ്ടും കൽപ്പിച്ച്, പക്ഷേ ഡിജിറ്റൽ തെളിവുകൾ ചതിച്ചോ...?  (12 hours ago)

Malayali Vartha Recommends