ബന്ധുവിവാദം: ഇപിയുടെ കേസ് ലോകായുക്തക്കുവിടാന്‍ നീക്കം ലക്ഷ്യം വിജിലന്‍സ് കേസില്‍ നിന്നുള്ള രക്ഷ: അപ്പോഴും നിര്‍ണായകമാകുക ജേക്കബ് തോമസിന്റെ നിലപാട്

കേരളത്തിന്റെ പൊതുസമൂഹത്തില്‍ ക്ലീന്‍ ഇമേജുള്ള പോലീസ് ഉദ്യോഗസ്ഥനാണ് ജേക്കബ് തോമസ്. മുന്‍ സര്‍ക്കാരും അദ്ദേഹവുമായുള്ള ഏറ്റുമുട്ടലുകള്‍ അനുദിനം ജനം വീക്ഷിച്ചതാണ്. അതിന്റെ പ്രതിഫലനം കൂടിയാണ് അദ്ദേഹത്തിന്റെ നിലവിലെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനം. അതില്‍ അദ്ദേഹം ശോഭിക്കുകയും ചെയ്തു. അഴിമതിക്കാരുടെ എല്ലാം ഉറക്കം കെടുത്തുകയും ചെയ്തു. ഇപ്പോള്‍ അദ്ദേഹത്തെ നിയമിച്ച ഇടതു മന്ത്രിസഭയിലെ ഒരംഗത്തിനെതിരെ കേസെടുക്കേണ്ട വിഷമഘട്ടത്തിലാണ് അദ്ദേഹം. അദ്ദേഹത്തിന്റെ എന്തു തീരുമാനവും സര്‍ക്കാരില്‍ ചലനമുണ്ടാക്കും. എന്നാല്‍ പാര്‍ട്ടിയും സര്‍ക്കാരും ഇപിയെ എങ്ങനെയും കൈവിടാതെ ചേര്‍ത്തുനിര്‍ത്താനുള്ള അവസാനഘട്ട തന്ത്രമാണ് പയറ്റുന്നത്. സ്വജനപക്ഷപാതവും അഴിമതി തന്നെയാണെന്നാണ് പാര്‍ട്ടിയുടെ പ്രഖ്യാപിത നിലപാട്. വാളോങ്ങി സിപിഐ പിറകില്‍ തന്നെയുണ്ട് താനും. വലതുപക്ഷം അനങ്ങില്ല എന്ന് സര്‍ക്കാരിനറിയാം. ഫലത്തില്‍ സര്‍ക്കാര്‍ വിജിലന്‍സിനെയാണ് ഭയക്കുന്നത്. എന്നാല്‍ നിലവില്‍ കേസ് ലോകായുക്തക്കുവിടാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. ലോകായുക്ത അന്വേഷിക്കുന്നതാണ് ഉത്തമം എന്നാണ് വിജിലന്‍സിന് മേലുള്ള ഉന്നതകേന്ദ്രങ്ങളുടെ സമ്മര്‍ദ്ദം. എന്നാല്‍ ഡയറക്ടറുടെ തീരുമാനം അതില്‍ നിര്‍ണായകമാകും. എന്നാല്‍ വിവാദങ്ങള്‍ക്കവസാനമിടാന്‍ രാജിനാടകമാണ് പാര്‍ട്ടി നടത്തുന്നത്. ഇ.പി.ജയരാജന്റെ ബന്ധു ദീപ്തി നിഷാദ് കേരള ക്ലയ്ഡ് ആന്‍ഡ് സെറാമിക് ജനറല്‍ മാനേജര്‍ സ്ഥാനം രാജിവച്ചു. ബന്ധു നിയമന വിവാദം പിടിമുറുകുമ്പോഴാണ് സുധീര്‍ നമ്പ്യാര്‍ക്കു പിന്നാലെ ജയരാജന്റെ ബന്ധു ദീപ്തിയുടെ രാജി. സിപിഐ(എം) നേതൃത്വത്തിന്റെ നിര്‍ദ്ദേശം മാനിച്ചാണ് തീരുമാനം. ബന്ധുത്വ വിവാദത്തില്‍ വ്യവസായ മന്ത്രി ഇപി ജയരാജന്‍ രാജിവയ്ക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് ദീപ്തിയുടെ രാജി. വിവാദം ഉയര്‍ന്നപ്പോള്‍ തനിക്ക് എല്ലാ യോഗ്യതയുമുണ്ടെന്നും രാജിയില്ലെന്നുമായിരുന്നു അവരുടെ നിലപാട്. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ കടുത്ത നിലപാടുകള്‍ ദീപ്തിയുടെ രാജിക്ക് കാരണമായി.
പി.കെ. ശ്രീമതി എംപിയുടെ മകനും വ്യവസായമന്ത്രി ഇ.പി. ജയരാജന്റെ ബന്ധുവുമായ സുധീര്‍ നമ്പ്യാരെ കെ.എസ്.ഐ.ഇ. മാനേജിങ് ഡയറക്ടറായി നിയമിച്ചതു വിവാദമായതോടെ നടപടി സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. തുടര്‍ന്നാണു മറ്റു പൊതുമേഖലാസ്ഥാപനങ്ങളുടെ തലപ്പത്തു നടത്തിയ ബന്ധുനിയമനങ്ങളും പുനഃപരിശോധിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത്. ഇ.പി. ജയരാജന്റെ ജ്യേഷ്ഠന്റെ മകന്റെ ഭാര്യ ദീപ്തി നിഷാന്തിനു കേരള ക്ലേസ് ആന്‍ഡ് സിറാമിക്‌സ് ജനറല്‍ മാനേജര്‍ പദവിയും നല്‍കിയിരുന്നു. ഈ നിയമനങ്ങളെല്ലാം പുനഃപരിശോധിക്കാനാണു പാര്‍ട്ടി തീരുമാനിച്ചത്. ഈ സാഹചര്യത്തിലാണ് ദീപ്തിയുടെ രാജി. ബന്ധുക്കളെല്ലാം രാജിവയ്ക്കണമെന്ന് ജയരാജനോട് സിപിഐ(എം) സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തന്നെ നിര്‍ദ്ദേശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ദീപ്തിയുടെ രാജി. വിവാദത്തില്‍ ജയരാജന്‍ രാജിവയ്ക്കണമെന്ന ആവശ്യവും ശക്തമാണ്. ഇക്കാര്യത്തില്‍ സിപിഐ(എം) സംസ്ഥാന സെക്രട്ടറിയേറ്റ് ഉടന്‍ തീരുമാനമെടുക്കും. ശക്തമായ നടപടി വേണമെന്ന് സിപിഐ(എം) കേന്ദ്ര നേതൃത്വവും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനിടെയാണ് ദീപ്തിയുടെ രാജിയെന്നതും ശ്രദ്ധേയമാണ്.
പി.കെ.ശ്രീമതി എംപി.യുടെ മകന്‍ സുധീര്‍ നമ്പ്യാര്‍ കേരളാ സ്‌റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍െ്രെപസസിന്റെ മാനേജിങ് ഡയരക്ടറായി നിയമിച്ചതാണ് രാഷ്ട്രീയ രംഗത്തും പാര്‍ട്ടിക്കകത്തും കോളിളക്കമുണ്ടാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍ പോലും അറിയാതെയായിരുന്നു ഈ നീക്കമെന്നതാണ് കണ്ണൂരിലെ സഖാക്കളെ ഞെട്ടിച്ചത്. മന്ത്രിയുടെ വകുപ്പിലെ സ്ഥാപനത്തിന്റെ ചുമതലക്കാരനെന്ന നിലയിലുള്ള സ്ഥാനം നല്‍കിയത് വ്യവസായ വകുപ്പിനെ ചൊല്‍പ്പടിയിലാക്കുക എന്ന ഉദ്ദേശ്യത്തോടുകൂടിയാണെന്ന ആക്ഷേപവുമുയര്‍ന്നിട്ടുണ്ട്. അതിനിടെയാണ് മുഖ്യമന്ത്രി തന്നെ ഇടപെട്ടത്. ഒടുവില്‍ ഈ നിയമനം റദ്ദാക്കപ്പെടുകയും ചെയ്തു.
ബന്ധുക്കളോടുള്ള ജയരാജന്റേയും പി.കെ. ശ്രീമതിയുടേയും താത്പര്യം ഒന്നു കൂടി വ്യക്തമാക്കുന്നതായിരുന്നു ജയരാജന്റെ സഹോദരന്‍ ഭാര്‍ഗ്ഗവന്റെ മകന്‍ നിശാന്തിന്റെ ഭാര്യ ദീപ്തിയുടെ നിയമനം. കണ്ണൂര്‍ ആസ്ഥാനമായ കേരളാ ക്ലെയ്‌സ് ആന്‍ഡ്് സിറാമിക്‌സ് ലിമിറ്റഡിന്റെ ജനറല്‍ മാനേജരാക്കിയായിരുന്നു ദീപ്തിയുടെ നിയമനം. ഇവരുടെ വിദ്യാഭ്യാസയോഗ്യത പോലും വ്യക്തമാക്കപ്പെട്ടിട്ടില്ല. ബംഗളൂരുവിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണെന്ന് പറയുന്നു. ഒരുലക്ഷം രൂപയാണ് മാസശമ്പളം കണക്കാക്കിയിട്ടുള്ളത്. ഇവരുടെ ഡിഗ്രി യോഗ്യതയെ കുറിച്ച് വ്യാപക സംശയമുണ്ട്. ബികോ ജയിച്ചോ എന്നതാണ് സംശയം. നിലവിലുള്ള ജനറല്‍ മാനേജര്‍ എ.ബാലകൃഷ്ണനെ പട്ടികജാതി വികസന ബോര്‍ഡിന്റെ ചുമതലക്കാരനാക്കി അവരോധിച്ചാണ് സ്വന്തം നാട്ടില്‍ തന്നെ ദീപ്തിക്ക് ജനറല്‍ മാനേജര്‍ പദവി നല്‍കിയിരിക്കുന്നത്.
ഏതായാലും രണ്ടുദിവസത്തിനപ്പുറം ജയരാജന് പിടിച്ചുനില്‍ക്കാനാവില്ല. എല്ലാ കാര്‍ഡും ഇളക്കി ജേക്കബ് തോമസ് കളിച്ചാല്‍ പാര്‍ട്ടിയും സര്‍ക്കാരും പെട്ടതുതന്നെ. കൂടുതല്‍ അപകടം ക്ഷണിച്ചുവരുത്തേണ്ട എന്നാണ് പിണറായിയുടേയും കേന്ദ്രത്തിന്റേയും നിലപാട്. കൂടാതെ രാജികൊണ്ട് ഇമേജ് കൂട്ടാമെന്നും പാര്‍ട്ടി കരുതുന്നു. ഏതായാലും വിജിലന്‍സില്‍ വിപ്ലവകരമായ മാറ്റങ്ങളും തിരിത്തലുകളും നടത്താന്‍ ഇറങ്ങിത്തിരിച്ച ജേക്കജ് തോമസ് മുഖം നോക്കാതെ അതിശ്കതമായി മുന്നോട്ടുപോകുമോ എന്നാണ് മാധ്യമങ്ങളും ജനങ്ങളും ഉറ്റുനോക്കുന്നത്.
https://www.facebook.com/Malayalivartha