രാജിയിലേക്ക് കാര്യങ്ങള്‍ അടുക്കുന്നു: ജേക്കബ് തോമസ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ; ഇ.പിയുടെ കുരുക്ക് മുറുകുന്നു

ബന്ധുനിയമന വിവാദത്തില്‍ മന്ത്രി ഇ.പി. ജയരാജനെതിരേ പ്രാഥമികാന്വേഷണം വേണമെന്നു നിയമോപദേശം ലഭിച്ചതിനു പിന്നാലെ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് മുഖ്യമന്ത്രിയെ കണ്ടു. ഇന്ന് രാവിലെ രാവിലെ 7.45 ഓടെയായിരുന്നു കൂടിക്കാഴ്ച. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തിയ ജേക്കബ് തോമസ് 20 മിനിറ്റോളം മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി. ഔദ്യോഗിക വാഹനം ഒഴിവാക്കി സ്വകാര്യവാഹനത്തിലാണ് ജേക്കബ് തോമസ് എത്തിയത്.
ജയരാജനെതിരെ ത്വരിത പരിശോധന നടത്താന്‍ അനുമതി തേടിയാണ് വിജിലന്‍സ് ഡയറക്ടര്‍ എത്തിയതെന്നാണ് വിവരം. ഇന്നു തന്നെ ജയരാജനെതിരെ ത്വരിത പരിശോധനയ്ക്ക് ഉത്തരവിട്ടേക്കുമെന്നാണ് കരുതുന്നത്. വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ഇന്നു രാവിലെ എഡിജിപിയും നിയമോപദേശകരും അടക്കമുള്ള വിജിലന്‍സ് ഉന്നതരുടെ യോഗം വിളിച്ചിട്ടുണ്ട്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലുള്ള തുടരന്വേഷണ കാര്യങ്ങളാകും യോഗത്തില്‍ ചര്‍ച്ച ചെയ്യുക. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബിജെപി നേതാക്കളും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണു ബന്ധു നിയമന വിഷയത്തില്‍ വിജിലന്‍സ് ഡയറക്ടര്‍ നിയമോപദേശം തേടിയത്. കഴിഞ്ഞ ദിവസങ്ങള്‍ അവധിയായതിനാലാണു നടപടിക്രമങ്ങള്‍ നീണ്ടതെന്നാണു വിജിലന്‍സ് ഉന്നതര്‍ നല്‍കുന്ന സൂചന.
https://www.facebook.com/Malayalivartha