മോണിക്ക വധക്കേസ് പ്രതിയുടെ പക്കല്‍ നിന്ന് നഗ്‌നദൃശ്യങ്ങള്‍ കണ്ടെടുത്തു

തെളിവുകള്‍ പുറത്തുവരുന്നു. ഗോവയില്‍ പെര്‍ഫ്യൂം സ്‌പെഷ്യലിസ്റ്റ് മോണിക്ക ഖുര്‍ദെയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ പക്കല്‍നിന്ന് മോണിക്കയുടെ നഗ്‌നദൃശ്യങ്ങള്‍ കണ്ടെടുത്തു. മോണിക്കയെ മാനഭംഗപ്പെടുത്തുന്നതിന് മുന്‍പ് പ്രതി രാജ്കുമാര്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് പൊലീസ് കണ്ടെടുത്തത്. ദൃശ്യങ്ങള്‍ കാട്ടിയുള്ള ബ്ലാക്ക്‌മെയിലിങ്ങായിരുന്നു ലക്ഷ്യമെന്നു കഴിഞ്ഞദിവസം പ്രതി സമ്മതിച്ചിരുന്നു.
പഞ്ചാബ് സ്വദേശിയായ ഇരുപത്തൊന്നുകാരനായ രാജ്കുമാര്‍ ചെയ്ത കൊടുംക്രൂരകൃത്യത്തിന്റെ കൂടുതല്‍ തെളിവുകളാണ് വീണ്ടും പുറത്തുവരുന്നത്. മോണിക്കയുടെ ഫഌറ്റില്‍ നടന്ന സംഭവത്തെക്കുറിച്ച് പ്രതി പൊലീസിനോട് പറഞ്ഞ വിവരങ്ങള്‍, ഗോവ ഡിഐജി വിമല്‍ ഗുപ്ത മാധ്യമങ്ങളോടു വിവരിച്ചു.
ഈ മാസം ആറാം തീയതി വ്യാഴാഴ്ച രാത്രിയില്‍ മോണിക്കയുടെ പനജിയിലെ ഫഌറ്റില്‍ സെക്യൂരിറ്റി ജീവനക്കാരന്റെ വേഷത്തില്‍ പ്രതി രാജ്കുമാര്‍ എത്തി. കോളിങ് ബെല്‍ അടിച്ചപ്പോള്‍ വാതില്‍തുറന്ന മോണിക്കയെ രാജ്കുമാര്‍ കത്തികാട്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. പേടിച്ചു രക്ഷതേടി വാതിലടക്കാനായി മോണിക്ക ശ്രമിച്ചെങ്കിലും പ്രതി അതിക്രമിച്ചു വീടിനുള്ളില്‍ കയറി. വെറുതെവിടണമെങ്കില്‍ പണം നല്‍കണമെന്ന് ആവശ്യപ്പെട്ടു. പഴ്‌സിലുണ്ടായിരുന്ന 4,000 രൂപ കാട്ടിക്കൊടുത്തെങ്കിലും രാജ്കുമാര്‍ പിന്‍മാറിയില്ല. മോണിക്കയുടെ കഴുത്തില്‍ കത്തിവച്ചു ഭീഷണിപ്പെടുത്തി രണ്ടുകൈകളും കട്ടിലില്‍ ബന്ധിച്ചു. ശബ്ദിച്ചാല്‍ കഴുത്തറുത്തു കൊല്ലുമെന്നു ഭീഷണി മുഴക്കിയതോടെ പ്രതികരിക്കാന്‍ മോണിക്കയ്ക്കു കഴിഞ്ഞില്ല. ഇതിനിടെ, അവരുടെ എടിഎം കാര്‍ഡ് രാജ്കുമാര്‍ കൈക്കലാക്കി. അതിന്റെ പിന്‍നമ്പര്‍ ആവശ്യപ്പെട്ടു. ശേഷം, മോണിക്കയുടെ തന്നെ സ്മാര്‍ട്ട് ഫോണില്‍ പിന്‍നമ്പര്‍ സേവ് ചെയ്തു. തുടര്‍ന്ന് മോണിക്കയെ വിവസ്ത്രയാക്കിയശേഷം, മൊബൈല്‍ഫോണ്‍ ക്യാമറയില്‍ ദൃശ്യങ്ങളെടുത്തു. പിന്നീടു അവരെ മാനഭംഗത്തിനിരയാക്കി. കൊടുംക്രൂരത ചെറുക്കാന്‍ ശ്രമിച്ച മോണിക്കയെ ശ്വാസം മുട്ടിച്ചു കൊന്നു. കൊലപാതകത്തിനുശേഷം അടുക്കളയിലെത്തി ഇയാള്‍ ഭക്ഷണമുണ്ടാക്കി കഴിച്ചു. മണിക്കൂറുകളോളം ഫഌറ്റില്‍ ചിലവഴിച്ച പ്രതി സംഭവസ്ഥലത്ത് നിന്നും പിന്നീടു പുറത്തുപോയി. സെക്യുരിറ്റി വേഷത്തിലെത്തി കൊലപാതകം ചെയ്ത് പ്രതി നേരെ പോയത് ബംഗളൂരുവിലേക്ക്. അവിടെയെത്തി മോണിക്കയുടെ എടിഎം കാര്‍ഡില്‍നിന്നു പണം പിന്‍വലിച്ചു. ഇതോടെ പൊലീസിന് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമായി. എടിഎം കൗണ്ടറില്‍നിന്നും ശേഖരിച്ച ദൃശ്യങ്ങള്‍, പ്രതിയെ രണ്ടാംദിവസംതന്നെ പിടികൂടാന്‍ സഹായിക്കുകയായിരുന്നു
https://www.facebook.com/Malayalivartha