കണ്ണൂരില്‍ എസ്ഡിപിഐ പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു; പിന്നില്‍ മുസ്ലിംലീഗ് പ്രവര്‍ത്തകരെന്ന് ആരോപണം; സംഭവത്തില്‍ രാഷ്ട്രീയമില്ലെന്ന് പൊലീസ്

കണ്ണൂര്‍ സിറ്റിയില്‍ എസ്ഡിപിഐ പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു. സിറ്റി പൂവളപ്പ് ഫാറൂഖ് (45) ആണ് മരിച്ചത്. സിറ്റി ബര്‍മ്മ ഹോട്ടല്‍ പരിസരത്ത് രാവിലെ 11.15ഓടെയാണ് സംഭവം. കഴുത്തിനും വയറിനും വെട്ടേറ്റ ഫാറൂഖിനെ ഗുരുതരാവസ്ഥയില്‍ കണ്ണൂര്‍ എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.
സംഭവത്തിന് പിന്നില്‍ മുസ്ലിംലീഗ് പ്രവര്‍ത്തകരാണെന്ന് എസ്ഡിപിഐ ആരോപിച്ചു. എന്നാല്‍ അക്രമണത്തിന് പിന്നില്‍ രാഷ്ട്രീയമല്ലെന്ന് പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് വെത്തിലപ്പള്ളി റൗഫ് എന്നായാളെ പൊലീസ് അറസ്റ്റ് ചെയ്തു.
https://www.facebook.com/Malayalivartha