Widgets Magazine
06
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആശങ്ക ഉണ്ടാക്കിക്കൊണ്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്..പിക്കാക്‌സ് പർവതത്തെ ‘വൈകാതെ’ ആക്രമിക്കുമെന്ന് ഭീഷണി..മേരിക്കയുടെ പ്രാഥമിക ലക്ഷ്യം ഇതാണ്..


റെയിൽവേ ട്രാക്കുകളിൽ അറ്റകുറ്റപ്പണികൾ..ട്രെയിൻ യാത്രികരുടെ ശ്രദ്ധയ്ക്ക്..ട്രെയിനുകൾ ഭാഗികമായി റദ്ദാക്കിയെന്ന് റെയിൽവേ.ചില ട്രെയിനുകൾ വൈകും..


സംസ്ഥാനത്ത് ഇന്ന് രാത്രി ഭാഗികമായി വൈദ്യുതി നിയന്ത്രണം..കെ എസ് ഇ ബി അറിയിപ്പ്..അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതുമൂലം നിയന്ത്രണം ആവശ്യം..


ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റിലെ മഞ്ഞുരുകലിന് കാരണം..ഞെട്ടിക്കുന്ന പഠന റിപ്പോർട്..എവറസ്റ്റ് ബേസ് ക്യാമ്പിൽ മാത്രം ദിവസവും 6,000 ലിറ്ററിലധികം മൂത്രമാണ് ഒഴിക്കപ്പെടുന്നത്..


പാചക തൊഴിലാളിയായ ഭാര്യയെ സ്കൂളിൽനിന്ന് പിരിച്ചുവിട്ടതിലുള്ള പകവീട്ടാൻ യുവാവ് കണ്ടെത്തിയത്..സ്കൂളിലെ പ്രഭാതഭക്ഷണ പദ്ധതിയുടെ ഭാഗമായി തയാറാക്കിയ സാമ്പാറിൽ ചാണകപ്പൊടി കലർത്തി..

ബന്ധുനിയമനത്തില്‍ കുടുങ്ങുക ഇപി മാത്രമാകില്ല; വിജിലന്‍സ് അന്വേഷണ പരിധിയില്‍ വരിക ഉമ്മന്‍ചാണ്ടി മുതല്‍ ചെന്നിത്തലവരെ

13 OCTOBER 2016 03:39 PM IST
മലയാളി വാര്‍ത്ത

ബന്ധുവിവാദം പ്രതിപക്ഷം അനങ്ങാത്തതിന് കാരണം ഇതൊക്കെ. അനധികൃത നിയമന വിഷയത്തില്‍ ഇപി ജയരാജനെതിരെ വിജിലന്‍സ് അന്വേഷണമുണ്ടായാല്‍, ജയരാജന്‍ മാത്രമാകില്ല കുടുങ്ങുക. സമാനമായ മുന്‍ കേസുകളും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശി എഎച്ച് ഹഫീസ് ഇതിനകെ തന്നെ പരാതി നല്‍കിയിട്ടുണ്ട്. ഇതോടെ ഇപികുടുങ്ങിയാല്‍ പ്രതിപക്ഷത്തെ പല പ്രമുഖരും കുടുങ്ങുമെന്ന് ഉറപ്പ്. കഴിഞ്ഞ ഭരണത്തില്‍ ഉമ്മന്‍ചാണ്ടിയുടെ ബന്ധു കുഞ്ഞ് ഇല്ലമ്പള്ളിയും, രമേശ് ചെന്നിത്തലയുടെ ബന്ധു കെ വേണുഗോപാലുമുള്‍പ്പെടെ ബന്ധു നിയമനമായാണ് വിവിധ തസ്തികകളില്‍ ജോലി നേടിയതെന്ന് ഇതിനകം തന്നെ മാധ്യമങ്ങളിലും, നവമാധ്യമങ്ങളിലും പ്രചരണം ശക്തമാണ്. ജയരാജനെതിരെ വിജിലന്‍സ് അന്വേഷണം യുഡിഎഫിനെതിരെ കൂടിയുള്ള അന്വേഷണമാക്കി മാറ്റുകയാകും രാഷ്ട്രീയമായി ഇടതുപക്ഷത്തിന് ഗുണമാവുക. ഈ വിഷയത്തിലെ ഏത് നടപടിയും പൊതുജനങ്ങളെ കയ്യിലെടുക്കാന്‍ സര്‍ക്കാരിന് സഹായകരമാവുകയും ചെയ്യും.
പരാതിയില്‍ നിരവധി പ്രമുഖരുടെ പേരുകളാണുള്ളത്. ഉമ്മന്‍ചാണ്ടിയുടെ അമ്മായിയുടെ മകന്‍ കുഞ്ഞ് ഇല്ലമ്പള്ളിക്ക് സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡ് അധ്യക്ഷനായാണ് നിയമനം നല്‍കിയിരുന്നത്. അന്ന് ആഭ്യന്തരമന്ത്രിയും നിലവില്‍ പ്രതിപക്ഷനേതാവുമായ രമേശ് ചെന്നിത്തലയുടെ അനുജന്‍ കെ വേണുഗോപാലിന് കേരള ഫീഡ്‌സില്‍ മാനേജിംഗ് ഡയറക്ടറായാണ് നിയമനം നല്‍കിയിരുന്നത്. കോടികളുടെ തട്ടിപ്പിന്റെ ആരോപണമുനയില്‍ നില്‍ക്കുകയായിരുന്ന സഹോദരനെ ശബരിമല എക്‌സിക്യുട്ടീവ് ഓഫീസറായി നിയമിച്ചുവെന്ന് മുന്‍ ദേവസ്വം മന്ത്രി വിഎസ് ശിവകുമാറിന് നേരെയും ആരോപണമുണ്ട്. വിജിലന്‍സ് അന്വേഷണം നേരിടുമ്പോളായിരുന്നു ഈ നിയമനമെന്നതും ശ്രദ്ധേയമാണ്. മുന്‍മന്ത്രി അനൂപ് ജേക്കബിന്റെ ഭാര്യ അനിലാ മേരി വര്‍ഗീസിന് നിയമനം ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടറായായിരുന്നു. അനൂപിന്റെ സഹോദരിയെ നിയമിച്ചത് കേരള ഐടി ഇന്‍ഫ്രാസ്ട്രക്ടര്‍ മാര്‍ക്കറ്റിംഗ് മാനേജറായി നിയമിച്ചതും പരാതിയിലുണ്ട്. സര്‍വവിജ്ഞാനകോശ് ഡയറക്ടറായി നിയമിതയായ മുന്‍ സ്പീക്കര്‍ ജി കാര്‍ത്തികേയന്റെ ഭാര്യ ഡോ എംടി സുലേഖയുടെ പേരും പരാതിയിലുണ്ട്. മന്ത്രിയായിരുന്ന കെസി ജോസഫ് ഡിസിസി ഭാരവാഹികളുടെ ഭാര്യമാരെ നോര്‍ക്കയില്‍ അനധികൃതമായി നിയമിച്ചുവെന്ന കാര്യവും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. യുഡിഎഫ് എംഎല്‍എമാരായിരുന്ന ആര്‍ ശെല്‍വരാജിന്റെ മകള്‍ വെയര്‍ഹൗസിംഗ് കോര്‍പറേഷന്റെ അസിസ്റ്റന്റ് മാനേജറായും, ഉമ്മര്‍ മാസ്റ്ററുടെ മരുമകന്‍ സ്‌കോള്‍ കേരള ഡയറക്ടറായതിനെ സംബന്ധിച്ചും പരാതി വിജിലന്‍സിന് ലഭിച്ചിട്ടുണ്ട്. ഈ നിയമനങ്ങളാകെ അനധികൃതവും, വേണ്ടത്ര യോഗ്യതകളില്ലാതെയുമാണെന്നാണ് പരാതിയില്‍ പറയുന്നത്.
ഈ പരാതിയുടെ കൂടി പശ്ചാത്തലത്തില്‍ എല്ലാ നിയമനങ്ങളും പരിശോധിക്കാന്‍ തീരുമാനിച്ചാല്‍ രാഷ്ട്രീയമായി ഗുണം ചെയ്യുക ഇടതുപക്ഷത്തിന് തന്നെയാകുമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. ബന്ധുനിയമന വിവാദത്തില്‍ കേസെടുക്കണമെന്ന ആവശ്യം ശക്തമായ സാഹചര്യത്തില്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് മുഖ്യമന്ത്രിയെ കണ്ടിരുന്നു. രാവിലെ 7.45 ഓടെ ഔദ്യോഗിക വസതിയിലെത്തിയാണ് അദ്ദേഹം മുഖ്യമന്ത്രിയെ കണ്ടത്. ജയരാജനെതിരെ ത്വരിത പരിശോധന നടത്താന്‍ അനുമതി തേടിയാണ് വിജിലന്‍സ് ഡയറക്ടര്‍ എത്തിയതെന്നാണ് വിവരം. ഈ സാധ്യതകളും ഇരുവരും ചര്‍ച്ച ചെയ്‌തെന്നാണ് വിവരം. ബന്ധു നിയമന വിവാദവുമായി ബന്ധപ്പെട്ട് ജയരാജനെതിരെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, ബി.ജെ.പി. മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന്‍, ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ എന്നിവര്‍ വിജിലന്‍സിന് പരാതി നല്‍കിയിരുന്നു. വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ഇന്നു രാവിലെ എഡിജിപിയും നിയമോപദേശകരും അടക്കമുള്ള വിജിലന്‍സ് ഉന്നതരുടെ യോഗം വിളിച്ചിട്ടുണ്ട്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലുള്ള തുടരന്വേഷണ കാര്യങ്ങളാകും യോഗത്തില്‍ ചര്‍ച്ച ചെയ്യുക.


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജപ്പാനില്‍ കാണാതായ മലയാളി യുവതി ട്രെയിന്‍തട്ടി മരിച്ചു  (5 hours ago)

ഏഷ്യാകപ്പില്‍ പാകിസ്ഥാനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ  (5 hours ago)

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍ നിന്ന് നീക്കം ചെയ്ത പോസ്റ്റുകള്‍ പുനഃസ്ഥാപിച്ചു  (5 hours ago)

അങ്കമാലിയില്‍ 12 കിലോ കഞ്ചാവുമായി ആലപ്പുഴ സ്വദേശികള്‍ പിടിയില്‍  (5 hours ago)

ജീവനൊടുക്കാന്‍ ശ്രമിച്ച പ്രവാസി യുവതിയെ രക്ഷപ്പെടുത്തി ദുബായ് പൊലീസ്  (5 hours ago)

പ്രശസ്ത ഗായകന്‍ നിസാര്‍ വയനാട് അന്തരിച്ചു  (5 hours ago)

നീലക്കുറിഞ്ഞി പറിച്ചെടുത്ത് ഇൻസ്റ്റാഗ്രാം ഫോട്ടോ; നടപടിയുമായി വനംവകുപ്പ്  (6 hours ago)

കൊടും മഴ വരുന്നു ' രാത്രിയോടെ മാറി മാറിയും വമ്പൻ കാലാവസ്ഥാ മാറ്റം ട്വിസ്റ്റ് സംഭവിക്കുന്നത് ഇങ്ങനെ  (6 hours ago)

ഇനി പുതിയ ലോക മാപ്പ് .... ആഫ്രിക്കയുടെ വലുപ്പം കൂടി യൂറോപ്പും വടക്കേ അമേരിക്കയും ‘മെലിഞ്ഞു’...എതിർത്ത് US  (6 hours ago)

പിക്ക്ആക്സ് മൗണ്ടൻ’ ചിതറിയ്ക്കും IRGC യുടെ നെഞ്ചത്ത് കുത്തി സഹ്രോസ് മലനിരകളിൽ US കൊടി പെന്റഗൺ ആസ്ഥാനത്ത് ട്രംപ് ? ആണവക്കോട്ടകളിൽ ചീറി US പോർവിമാനങ്ങൾ  (6 hours ago)

ഊരാളുങ്കലിന് വരണമാല്യം ചാർത്തിയ സതീശന് കുരുക്കോ? ഡൽഹിയിൽ പടയൊരുക്കം ?  (6 hours ago)

ഖാര്‍ഗ് കത്തിച്ച് അമേരിക്ക ഇറാന്റെ കോട്ടയിൽ സ്ഫോടനം യുദ്ധം തുടങ്ങി..! നടുക്കടലിൽ ചോർച്ച... അമേരിക്കൻ പട്ടാളം വളഞ്ഞു  (7 hours ago)

അമ്മേ ഞാൻ ഉടൻ എത്തും അവസാന സെൽഫി..! ഈ റൂട്ട് മനഃപൂർവം തിരഞ്ഞെടുത്തത് അപകടത്തിൽ  (7 hours ago)

എൻ്റെ കൈ വിടടാ.. രമ്യ ഹരിദാസ് വീട്ടിലെത്തി കൂട്ടയടി..പിടിച്ച് തള്ളിയവനെ MLA ചവിട്ടിക്കൂട്ടി,ചിറയിൻകീഴിൽ യുദ്ധം  (7 hours ago)

ദുഃഖവെള്ളി... ആ 8 വിദ്യാർത്ഥികളെ കൊന്ന് ലോറി! കാർ വെട്ടിപ്പൊളിച്ച് മൃതദേഹം പുറത്തെടുത്തു! 15 മിനിറ്റ് മുൻപ് ഇതേ സ്ഥലത്ത്  (7 hours ago)

Malayali Vartha Recommends