'ഓപ്പറേഷന്‍ എറണാകുളം' വരുന്നു; നികുതിപ്പിരിവ് ഊര്‍ജിതമാക്കും

വ്യാപാര തലസ്ഥാനമായ കൊച്ചിയില്‍ നികുതിപ്പിരിവ് ഊര്‍ജിതമാക്കാനുള്ള നടപടികളുമായി ധനമന്ത്രി തോമസ് ഐസക്. ഇതിനായി ഓപ്പറേഷന്‍ എറണാകുളം എന്ന പേരില്‍ പരിപാടി നടപ്പാക്കും.
നികുതി വരുമാനത്തിലെ വളര്‍ച്ച പ്രതീക്ഷക്ക് വിരുദ്ധമായി താഴേക്ക് പോയതാണ് കടുത്ത നടപടിക്ക് ധനവകുപ്പിനെ പ്രേരിപ്പിച്ചത്. നികുതി ചോരുന്ന വഴികള്‍ കണ്ടെത്തി പ്രതിവിധി കണ്ടെത്തുകയാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്.
എന്നാല്‍ കടകള്‍ കയറിയുള്ള പരിശോധനയല്ല നടപ്പാക്കാന്‍ പോകുകയെന്ന് ധനമന്ത്രി പറഞ്ഞു. എല്ലാ പ്രധാന വ്യാപാരികളുടെയും നികുതി രേഖകള്‍ പരിശോധിക്കും. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ അക്കൗണ്ടുകളും റിട്ടേണുകളും ധനമന്ത്രിയുടെ നേതൃത്വത്തിലായിരിക്കും പരിശോധിക്കുക.
സങ്കീര്‍ണ്ണമായ നികുതി കേസുകള്‍ പെട്ടെന്ന് തീര്‍പ്പാക്കാന്‍ അഡ്വക്കറ്റ് ജനറല്‍ വഴി ഇടപെടും. നികുതി അസിസ്റ്റന്റിനെതിരെയുള്ള അപ്പീലുകള്‍ തീര്‍പ്പാക്കാന്‍ കൂടുതല്‍ അപ്പീല്‍ അതോറിറ്റികളുടെ തസ്തിക സൃഷ്ടിക്കും. സെര്‍വറും സോഫ്റ്റവെയറുകളുമടക്കം മാറ്റിക്കൊണ്ട് ടാക്‌സ് ഇന്‍ഫോ സിസ്റ്റം നല്‍കാനും നടപടികള്‍ തുടങ്ങിയിട്ടുണ്ട്.
നികുതി ചോരുന്ന പാലാക്കാട്ടെ ചെക്ക്‌പോസ്റ്റുകളെ അഴിമതി രഹിതമാക്കുകയാണ് മറ്റൊരു ദൗത്യം. ഓപ്പറേഷന്‍ പാലക്കാട് എന്ന പേരിലായിരിക്കും ഈ ദൗത്യം. പഴയ അഴിമതി രഹിത വാളയാര്‍ പുനരുജ്ജീവിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. ഇതിന്റെ നടപടികള്‍ നവംബര്‍ ഒന്നു മുതല്‍ തുടങ്ങും.
https://www.facebook.com/Malayalivartha

























