ആരുമില്ലാത്ത തക്കം നോക്കി വീട്ടില്‍ കയറിപ്പറ്റിയ പതിനേഴുകാരന്‍ യുവതിയെ കയറിപ്പിടിച്ചു;ഒളിവില്‍പോയ പ്രതിയെത്തേടി പൊലീസ്

പതിനേഴുകാരന്റെ പരാക്രമം. വീട്ടില്‍ ആരുമില്ലാത്ത തക്കം നോക്കി 25 കാരിയായ യുവതി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പതിനേഴുകാരനെ തേടി പൊലീസ്. പീഡനശ്രമത്തിനിടയില്‍ പരിക്കേറ്റ യുവതി ആശുപത്രിയില്‍ ചികിത്സ തേടി.
വൈപ്പിന്‍ മുനമ്പം കോലുത്തുംകടവിലാണ് സംഭവം നടന്നത്. അച്ഛനും അമ്മയും ജോലിക്ക് പോയതിനാല്‍ 25 കാരിയായ യുവതി വിട്ടില്‍ തനിച്ചായിരുന്നു .യുവതി പുറത്ത് കുളിമുറിയില്‍ കയറിയപ്പോഴാണ് 17 കാരന്‍ വീടിനകത്ത് കയറി ഒളിച്ചിരുന്നത്. യുവതി കുളി കഴിഞ്ഞ് വീടിനകത്ത് കയറിയപ്പോള്‍ യുവതിയെ കയറിപ്പിടിക്കുകയായിരുന്നു.
പിടിവലിക്കിടയില്‍ പുറത്തേക്ക് ഇറങ്ങിയോടിയപ്പോള്‍ വഴിയില്‍ വീണ് യുവതിക്ക് പരിക്കേറ്റു. യുവതിയുടെ ഒച്ച കേട്ട് എത്തിയ അയല്‍വാസികളാണ് പൊലീസിനെ വിവരം അറിയിച്ചത് .കൈക്കും കാലിനും പരിക്കേറ്റ യുവതി പറവുര്‍ താലുക്ക് ഗവ ആശുപത്രിയില്‍ ചികത്സയിലാണ് ബി.കൊം ബിരുദധാരിയായ യുവതിയുടെ വിവാഹ നിശ്ചയം കഴിഞ്ഞതാണ്.
പതിനേഴുകാരനായ പ്രതി അടുത്ത പ്രദേശത്തുകാരനാണ്. പത്താം ക്ലാസ്സ് കഴിഞ്ഞ ഇയാള്‍ പറവൂരിലെ കച്ചേരിപ്പടിയിലുള്ള ഉഡുപ്പി ഹോട്ടലില്‍ ജീവനക്കാരനായിരുന്നു. കഞ്ചാവ് അടക്കമുള്ള ലഹരിക്ക് അടിമയാണ് പ്രതിയെന്നും പൊലീസ് പറഞ്ഞു. രാത്രികാലങ്ങളില്‍ വീടുകളില്‍ കയറി ഇവന്റെ ഒളിഞ്ഞുനോട്ടം നിത്യസംഭവമാണെന്ന് നാട്ടുകാര്‍ പൊലീസില്‍ പരാതിപ്പെട്ടു. ഇവനെത്തേടിയുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി മുനമ്പം പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha

























