Widgets Magazine
08
Nov / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി...മകന്റെ ചോറൂണ് ദിവസം യുവാവ് തൂങ്ങി മരിച്ച നിലയിൽ...


തലസ്ഥാന ന​ഗരത്തിന്റെ മുഖച്ഛായ മാറുന്നു.... ​തി​രു​വ​ന​ന്ത​പു​രം​ ​​മെ​ട്രോ​ ​ റെയി​ൽ പ​ദ്ധ​തി​യു​ടെ​ ​ആ​ദ്യ​ഘ​ട്ട​ ​അ​ലൈ​ൻ​മെ​ന്റി​ന് ​സ​ർ​ക്കാ​ർ​ ​അം​ഗീ​കാ​രം...


സങ്കടക്കാഴ്ചയായി... തിരുവനന്തപുരത്ത് വഴയിലയിൽ കെഎസ്ആർടിസി ബസിന്‍റെ അടിയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം...


ശബരിമല സ്വർണക്കൊള്ളക്കേസിലെ ഏഴാം പ്രതിയായ മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ.... ഇതോടെ കേസിൽ അറസ്റ്റിലാകുന്നവരുടെ എണ്ണം നാലായി


ലക്ഷ്യം രാജ്യത്ത് കലാപം ഉണ്ടാക്കുകയാണെന്ന കാര്യത്തിൽ ആർക്കും സംശയം വേണ്ട; വിദേശങ്ങളിൽ നടന്ന ഇത്തരം കലാപങ്ങൾക്കൊക്കെ ഇന്ധനം പകർന്നത് അമേരിക്കൻ ഡീപ് സ്റ്റേറ്റും ചൈനയും അടക്കമുള്ളവരാണെന്ന് പകൽ പോലെ വ്യക്തം: എന്നിട്ടും അത് സ്വന്തം രാജ്യത്തും നടത്തണമെന്ന് ആഗ്രഹിക്കുന്നത് രാജ്യദ്രോഹം- സന്ദീപ് വാചസ്പതി...

സംതൃപ്‌ത കേരളത്തിനായി വേണം നമുക്കൊരു നവ വികസനനയം

30 OCTOBER 2012 05:03 AM IST
പ്രസന്നകുമാര്‍

More Stories...

ഗവർണർ ആരാ മോൻ ? പിണറായിയുടെ അജണ്ട പൊളിച്ച് ഗവർണർ .... ജഡ്ജിയുടെ പേരിലും വിരട്ട്!

തിരുവല്ല- മല്ലപ്പള്ളി റോഡിൽ നാല് ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം...

സങ്കടക്കാഴ്ചയായി... എറണാകുളത്ത് കാർ നിയന്ത്രണംവിട്ട് മെട്രോ പില്ലറിൽ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം

സംസ്ഥാന ശാസ്ത്രോത്സവത്തിന്റെ ഉദ്ഘാടന വേദിയിൽ ഒന്നിച്ചെത്തി രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയും മന്ത്രിമാരായ വി. ശിവൻകുട്ടിയും എം.ബി. രാജേഷും; പാലക്കാട് നഗരസഭാ കൗൺസിലറായ മിനി കൃഷ്ണകുമാർ ചടങ്ങിൽനിന്ന് ഇറങ്ങിപ്പോയി

സങ്കടക്കാഴ്ചയായി....സ്‌​കൂ​ൾ വി​ട്ട് കു​ട്ടി​യെ വീ​ടി​ന​ടു​ത്ത് ഇ​റ​ക്കി​യ​ശേ​ഷം വാ​ൻ എടു​ക്കു​മ്പോ​ൾ കു​ട്ടി വാ​ഹ​ന​ത്തി​ന​ടി​യി​ൽ​പെ​ട്ട് ദാ​രു​ണ​മാ​യി മരണമടഞ്ഞു 

സംതൃപ്‌ത കേരളത്തിനായി വേണം നമുക്കൊരു നവ വികസനനയം

സാമൂഹ്യനവോത്ഥാനത്തിന്റെയും സാംസ്‌കാരിക തനിമയുടെയും കാര്യത്തില്‍ ഇന്ത്യയിലെ മുന്‍നിര സംസ്ഥാനമാണു നമ്മുടേത്‌. ഐക്യകേരളം രൂപീകൃതമായിട്ട്‌ 55 വര്‍ഷം പിന്നിട്ടിരിക്കുന്നു. ഈ കാലഘട്ടം മാത്രം ഒന്നെടുത്തുവിലയിരുത്തിയാല്‍ ആദ്യപതിറ്റാണ്ടുകളില്‍ കൈവരിക്കാന്‍ കഴിഞ്ഞ വികസനവേഗം എപ്പോഴോ നമുക്കു കൈമോശം വന്നതായി കാണാം.
നമുക്കു കൈത്താങ്ങായ ഒരേയൊരു ഘടകം വിദ്യാഭ്യാസമേല്‌ക്കോയ്‌മ മാത്രമായിരുന്നു. അന്യരാജ്യങ്ങളിലേക്കു തൊഴില്‍തേടിപ്പോയ ലക്ഷങ്ങള്‍. അവരാണു കേരളത്തെ പട്ടിണിയില്‍ നിന്നും പരിവട്ടത്തില്‍ നിന്നും കരകയറ്റിയത്‌. പ്രവാസി സമൂഹം ഇല്ലായിരുന്നുവെങ്കില്‍ ഒരു പക്ഷേ, കേരളം ഇന്നു മറ്റൊരു ബംഗാളോ ഒറീസയോ ആയി മാറുമായിരുന്നു; തീര്‍ച്ച.
ഇപ്പോള്‍ പ്രവാസലോകവും അത്ര ശാശ്വതമല്ലാതായിരിക്കുന്നു. ആഗോള സാമ്പത്തികമാന്ദ്യത്തിന്റെ ഫലമായി പ്രവാസി ഇന്ത്യക്കാരില്‍ പതിനായിരങ്ങള്‍ക്കു തൊഴില്‍ നഷ്‌ടമായത്‌ അടുത്തകാലത്താണല്ലോ. ഇനിയും ഇത്തരം ആഗോള സാമ്പത്തിക തകര്‍ച്ച ഉണ്ടായിക്കൂടെന്നില്ല. അതിനാല്‍ നമ്മുടെ നാട്ടില്‍തന്നെ തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കേണ്ടതു നിലനില്‌പിനുതന്നെ അനിവാര്യമായിരിക്കുന്നു. സ്വദേശീവത്‌കരണം ലോകമെങ്ങുമുള്ള തൊഴില്‍മേഖലകളില്‍ ഇന്നു സജീവമാണ്‌. ആഗോളതലത്തില്‍ തന്നെ ശ്രദ്ധേയരായ മലയാളി സംരംഭകര്‍ പങ്കുവയ്‌ക്കുന്നതും ഇതേ വിഷയങ്ങളാണ്‌.
നമ്മുടെ ഭരണകൂടങ്ങളും ബ്യൂറോക്രസിയും രാഷ്‌ട്രീയപ്രസ്ഥാനങ്ങളും ഉണര്‍ന്നു പ്രവര്‍ത്തിച്ചേ മതിയാകൂ. കാലഹരണപ്പെട്ട ആശയങ്ങളും വരട്ടുതത്വവാദങ്ങളും നമ്മള്‍ അറബിക്കടലില്‍ തള്ളേണ്ട സമയമായിരിക്കുന്നു. ഇനിയും മാറ്റത്തിനു പുറംതിരിഞ്ഞു നിന്നാല്‍ കാലത്തിന്റെ കുത്തൊഴുക്കില്‍പെട്ടു നമ്മുടെ സംസ്ഥാനത്തിന്റെ ഭാവിയും ജനതയുടെ സ്വപ്‌നങ്ങളും അറബിക്കടലില്‍ പതിക്കും. അതനുവദിച്ചു കൂടാ. കാരണം, ഈ കേരളം നമ്മുടേതു മാത്രമല്ല, ഇവിടെ ജീവിച്ചു മണ്‍മറഞ്ഞുപോയവരുടേതുകൂടിയാണ്‌. അടുത്ത തലമുറകളുടേതാണ്‌.
കേരളത്തെ പതിറ്റാണ്ടുകള്‍ക്കു മുന്‍പു സ്വാമി വിവേകാനന്ദന്‍ ഭ്രാന്താലയമെന്നു വിളിച്ചു. അവിടെ നിന്നും ഇന്നു കാണുന്ന പ്രബുദ്ധതയിലേക്കും സമാധാനപൂര്‍ണമായ അവസ്ഥയിലേക്കും പരിവര്‍ത്തിപ്പിച്ചതില്‍ അനേകരുടെ പ്രയത്‌നമുണ്ട്‌. ജീവിതം തന്നെ ആ ഉദ്യമത്തിനായി ഹോമിച്ചവര്‍ നിരവധിയുണ്ട്‌. അവരോടു നാം ബാധ്യതപ്പെട്ടിരിക്കുന്നു; ഈ കൈരളിയെ ഐശ്വര്യത്തോടുകൂടി നിലനിര്‍ത്താന്‍.
നമുക്കു നോക്കിനില്‌ക്കാനും സുഷുപ്‌തിയിലാണ്ടു ഗതകാലപ്രതാപങ്ങള്‍ അയവിറക്കാനും ഇനി സമയമില്ല. യാഥാര്‍ത്ഥ്യങ്ങള്‍ തിരിച്ചറിഞ്ഞു കര്‍മധീരമായി മുന്നേറേണ്ടിയിരിക്കുന്നു. ആ സാഹചര്യത്തില്‍ വെട്ടിനിരത്തല്‍ നയവുമായി ചാടി വീഴുന്നതു പുത്തരിയിലെ കല്ലിനു സമമാണ്‌. ഇതൊരു ജനാധിപത്യസമൂഹമാണ്‌. ഇവിടെ കാര്യങ്ങള്‍ തീരുമാനിക്കേണ്ടതും നടപ്പാക്കേണ്ടതും ഭരണകൂടമാണ്‌. ഭരണകൂടം എന്നു പറഞ്ഞാല്‍ ജനപ്രതിനിധികളുടെ സഞ്ചയം.
നാടു വികസിച്ചാലും പുറകോട്ടുപോയാലും അതിന്റെ ധാര്‍മിക ഉത്തരവാദിത്വം ഭരണകൂടത്തിനുതന്നെ. അതിനാല്‍ ഇനിയും കേരളത്തെ വികസന വിരുദ്ധതയുടെ ചങ്ങലയില്‍ ബന്ധിച്ചിട്ടാല്‍ യജമാനന്മാരായ പൊതുജനം മാപ്പുതരില്ല. ഈ പച്ചപരമാര്‍ത്ഥം ഉള്‍ക്കൊള്ളാന്‍ എല്ലാവരും തയ്യാറാവണം. തനിക്കുശേഷം പ്രളയം എന്ന നിലയില്‍ കാര്യങ്ങളെ കാണുന്നതു നന്നല്ല.
എമര്‍ജിംഗ്‌ കേരള റിയല്‍ എസ്റ്റേറ്റ്‌ ബിസിനസാണെന്നായിരുന്നു പ്രതിപക്ഷ ആരോപണം. അത്‌ എത്രമാത്രം ജുഗുപ്‌സാ വഹമായിരുന്നു എന്നു പിന്നീടു വ്യക്തമായി. ഭൂമി കൈമാറ്റത്തെ സംബന്ധിച്ച്‌ അവിടെ യാതൊരു ചര്‍ച്ചയും നടന്നില്ല. ഇത്തരം വ്യാജപ്രചരണങ്ങള്‍ എന്തിനുവേണ്ടിയാണ്‌? കുടിക്കുന്ന വെള്ളത്തില്‍ പോലും, എന്തിനു മാലിന്യത്തില്‍ പോലും രാഷ്‌ട്രീയം കലര്‍ത്തുന്ന പ്രവണത എത്രയോ ഗോപ്യമാണ്‌.
കേരളത്തിന്റെ മുഖ്യമന്ത്രിപദം അഞ്ചുവര്‍ഷം വഹിച്ച വ്യക്തിയാണു ബാലിശമായ ആരോപണമുന്നയിച്ചതെന്നോര്‍ക്കണം. തന്റെ ഭരണകാലത്തു നടപ്പാക്കിയ ഒരു പദ്ധതിയെങ്കിലും ചൂണ്ടിക്കാട്ടാന്‍ അദ്ദേഹത്തിനുണ്ടോ? തന്നെയുമല്ല ആ കാലയളവില്‍ എത്രയോ ഹെക്‌ടര്‍ ഭൂമിയാണു സ്വകാര്യവ്യക്തികള്‍ക്കു കൈമാറിയത്‌. വ്യവസായം തുടങ്ങാനെന്ന പേരില്‍ അക്കാലയളവില്‍ കൈമാറ്റം ചെയ്യപ്പെട്ടതും യാതൊരു നടപടിയും ഇല്ലാതെ ഇപ്പോഴും വെറുതെയിട്ടിരിക്കുന്നതുമായ ഭൂമി തിരിച്ചുപിടിക്കാന്‍ നടപടി കൈക്കൊള്ളുമെന്നും യുഡിഎഫ്‌ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നു. ഇതും ജനകീയമായ നടപടിയാണ്‌.
വിവാദങ്ങളെ പേടിച്ചു കേരളത്തിനു നന്മ ഉണ്ടാകുന്ന വികസന ഉദ്യമങ്ങളില്‍ നിന്നു പിന്നോക്കം പോകില്ല എന്നു മുഖ്യമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നു. ആര്‍ജവമുള്ള ഒരു ഭരണാധിപന്റെ വാക്കുകളാണിത്‌. ആര്‍ക്കുവേണമെങ്കിലും വിമര്‍ശിക്കാം. നടപടികളില്‍ അവ്യക്തതയോ സുതാര്യത ഇല്ലായ്‌മയോ ഉണ്ടെങ്കില്‍ ചൂണ്ടിക്കാട്ടാം. കഴമ്പുള്ളതാണ്‌ ആരോപണമെങ്കില്‍ തിരുത്തും. മുഖ്യമന്ത്രിയുടെ ഈ തുറന്നുപറച്ചില്‍ ഒരുത്തമ ജനാധിപത്യ വിശ്വാസിയുടേതാണ്‌. ആ വാക്കുകള്‍ കേള്‍ക്കാത്തവരും കേട്ടില്ലെന്നു നടിക്കുന്നവരും വികസനവിരുദ്ധര്‍ മാത്രമല്ല, ജനാധിപത്യ ധ്വംസകര്‍ കൂടിയാണ്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗവർണർ ആരാ മോൻ ? പിണറായിയുടെ അജണ്ട പൊളിച്ച് ഗവർണർ .... ജഡ്ജിയുടെ പേരിലും വിരട്ട്!  (5 minutes ago)

ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം...  (9 minutes ago)

വാഹനാപകടത്തിൽ രണ്ടു മരണം, രണ്ടു പേർക്ക് പരുക്ക്  (27 minutes ago)

സംസ്ഥാന ശാസ്ത്രോത്സവത്തിന്റെ ഉദ്ഘാടന വേദിയിൽ ഒന്നിച്ചെത്തി രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയും മന്ത്രിമാരായ വി. ശിവൻകുട്ടിയും എം.ബി. രാജേഷും; പാലക്കാട് നഗരസഭാ കൗൺസിലറായ മിനി കൃഷ്ണകുമാർ ചടങ്ങിൽനിന്ന് ഇറങ്ങ  (36 minutes ago)

മുഖ്യമന്ത്രി പിണറായി വിജയൻ അബുദാബിയിൽ  (47 minutes ago)

സ്‌​കൂ​ൾ വി​ട്ട് കു​ട്ടി​യെ വീ​ടി​ന​ടു​ത്ത് ഇ​റ​ക്കി​യ​ശേ​ഷം....  (57 minutes ago)

എം ആർ രഘുചന്ദ്രബാൽ അന്തരിച്ചു...  (1 hour ago)

ജയിംസ് വാട്സൺ അന്തരിച്ചു.  (1 hour ago)

ലോറി ചുരത്തിലെ ആറാം വളവിലാണ് കുടുങ്ങിയത്....  (1 hour ago)

മുഖ്യന്റെ കഴുത്തിന് വളഞ്ഞ് കോടതി.!പ്രശാന്തിനെ പടിയടച്ച് പിണ്ഡം വച്ചു..!സുധാകരന്റെ ഒറ്റമൂലി ദേവസ്വം ബോര്‍ഡിൽ ജയകുമാര്‍ IA  (1 hour ago)

രാവിലെ ഉണരാതിരുന്നതോടെ വിളിക്കാനായി മുത്തശ്ശിയെത്തി... നോക്കിയപ്പോൾ കണ്ടത് അനക്കമില്ലാതെ കിടക്കുന്ന....  (2 hours ago)

ഏഴ്‌ വേദികളിലായി നടക്കുന്ന മേളയിൽ 180 ഇനങ്ങളിലായി 8,500 വിദ്യാർഥികൾ പങ്കെടുക്കുന്നു  (2 hours ago)

കഴിഞ്ഞ ദിവസം പുതുക്കി പണിത കെട്ടിടത്തിൽ തീപിടുത്തം..  (2 hours ago)

മൻസൂരിയ അൽ അറബി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന പ്രവാസി സംഗമം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി  (2 hours ago)

ഒരാൾ മരിച്ചു, മറ്റൊരാൾക്ക് പരിക്കേറ്റു  (3 hours ago)

Malayali Vartha Recommends