വിഷ്ണു വധക്കേസിലെ പ്രതികള്‍ കുറ്റക്കാരെന്ന് കോടതി

സി.പി.എം പ്രവര്‍ത്തകന്‍ വിഷ്ണു വധക്കേസില്‍ 13 പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. പതിനാറാം പതി അരുണ്‍ കുമാറിനെ വെറുതെ വിട്ടു. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയുടെതാണ് വിധി.
16 പ്രതികളുള്ള കേസില്‍ 118 സാക്ഷികളും ഉണ്ടായിരുന്നു. പ്രധാനമായും സാക്ഷി മൊഴികള്‍ അടിസ്ഥാനമാക്കിയാണ് വിധി. 2008 ഏപ്രില്‍ ഒന്നിന് വഞ്ചിയൂരിലാണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനും സി.പി.എം ബ്രാഞ്ച് കമ്മിറ്റി അംഗവുമായ വിഷ്ണുവിനെ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ വെട്ടിക്കൊന്നത്. കൊലക്ക് പിന്നില്‍ രാഷ്ട്രീയ പകപോക്കലാണ് . ശിക്ഷ നാളെ വിധിക്കും.
https://www.facebook.com/Malayalivartha