പുതിയ വെളിപ്പെടുത്തലുകളുമായി രാഹുല്‍ പശുപാലന്‍

നിഷ്‌ക്കളങ്കനായി രാഹുല്‍ പശുപാല്‍ രംഗത്ത്. കൊച്ചി ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസ് പോലീസ് തങ്ങള്‍ക്ക് മേല്‍ കെട്ടിച്ചമച്ച കഥയാണ്. പോലീസ് തന്നെയും ഭാര്യയെയും ടാര്‍ജറ്റ് ചെയ്ത് കുടുക്കിയതാണെന്ന് രാഹുല്‍ പശുപാലന്‍ പറയുന്നു. രാഹുല്‍ ഒരു പ്രമുഖ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ നവംബറിലാണ് രാഹുല്‍ പശുപാലനെയും ഭാര്യ രശ്മിയെയും പ്രത്യേക അന്വേഷണസംഘം പിടികൂടിയത്.
പണത്തിനായി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയും ഭാര്യയെയും ലൈംഗിക ബന്ധത്തിന് കാഴ്ചവയ്ക്കല്‍, ചൂഷണത്തിനായുള്ള മനുഷ്യക്കടത്ത്, കുട്ടികള്‍ക്കെതിരായ അതിക്രമം എന്നിവയായിരുന്നു രാഹുലിന് എതിരെയുള്ള കേസ്. എന്നെയും രശ്മിയെയും മകനെയും പഞ്ചനക്ഷത്രഹോട്ടലില്‍ നിന്നല്ല വീട്ടില്‍ നിന്നാണ് പോലീസ് കൂട്ടിക്കൊണ്ടുപോയത്. ഡിഐജി ശ്രീജിത്ത് ആലുവ പൊലീസ് ക്ലബ്ബിലുണ്ടെന്നും, ചില കാര്യങ്ങള്‍ ചോദിച്ചറിയാനുണ്ടെന്നുമാണ് വീട്ടിലെത്തിയ പോലീസുകാര്‍ പറഞ്ഞത് .
അടുത്തദിവസം കോടതിയില്‍ ഹാജരാക്കിയപ്പോളാണ് പൊലീസിന്റെ കഥകള്‍ അറിയുന്നത് തന്നെ. അഭിഭാഷകനായി ബന്ധപ്പെടാന്‍ പോലും ഞങ്ങളെ അനുവദിച്ചില്ല. ഫേസ്ബുക്ക്, ബാങ്ക് അക്കൗണ്ട് പാസ്വേഡുകള്‍ പോലീസുകാര്‍ ചോദിച്ചു വാങ്ങിയിരുന്നു. ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റുകളെല്ലാം പൊലീസിന്റെ സൃഷ്ടിയാണ്. കടുത്ത മാനസികപീഡനമാണ് ഞങ്ങള്‍ അനുഭവിച്ചത്. സ്വര്‍ണാഭരണങ്ങള്‍ വിറ്റും ബന്ധുക്കളുടെ സഹായത്തോടെയുമാണ് കേസ് നടത്തിയത്. തന്റെ വാദങ്ങള്‍ ഭൂരിപക്ഷം പേരും വിശ്വസിക്കില്ല. തെറ്റൊന്നും ചെയ്തിട്ടില്ല എന്ന് ഉത്തമബോധ്യം ഉള്ളത് കൊണ്ട് സമൂഹത്തില്‍ നിന്ന് ഒളിച്ചോടാന്‍ തങ്ങള്‍ തയ്യാറാകില്ല എന്നും രാഹുല്‍ പറഞ്ഞു.
https://www.facebook.com/Malayalivartha