അവസാനം തോറ്റുപോയി... ഐഎഎസ് സമരത്തിനെതിരെ ശക്തമായ താക്കീതുമായി മുഖ്യമന്ത്രി; ഉദ്യോഗസ്ഥര്‍ സമരത്തില്‍ നിന്നും പിന്മാറി

വിജിലന്‍സ് നടപടികളില്‍ പ്രതിഷേധിച്ച് കൂട്ട അവധിയെടുക്കുമെന്ന നിലപാട് ഐ.എ.എസുകാര്‍ പിന്‍വലിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് സമരം പിന്‍വലിക്കുന്ന കാര്യം അസോസിയേഷന്‍ വ്യക്തമാക്കിയത്. സമരം ന്യായീകരിക്കാന്‍ കഴിയുന്നതല്ലെന്നും വിജിലന്‍സ് അന്വേഷണം നേരിടുന്നവര്‍ക്ക് കോടതിയെ സമീപിക്കാന്‍ അവസരമുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിച്ചതിന് തൊട്ടുപിന്നാലെയാണ് സമരം പിന്‍വലിച്ചതായി അറിയിപ്പ് വന്നത്.
ഐ.എ.എസ് അസോസിയേഷന്‍ നേതാക്കള്‍ രാവിലെയാണ് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് ചര്‍ച്ച നടത്തിയത്. ചീഫ് സെക്രട്ടറിയുടെ സാന്നിദ്ധ്യത്തിലായിരുന്നു ചര്‍ച്ച നടന്നത്. അസോസിയേഷന്‍ മുഖ്യമന്ത്രിക്ക് ഇത് സംബന്ധിച്ച നിവേദനം നല്‍കി. ഉച്ചക്ക് ശേഷം ചീഫ് സെക്രട്ടറി ഒരിക്കല്‍ കൂടി ഇവരുമായി ചര്‍ച്ച നടത്തും. ചര്‍ച്ചക്ക് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഐ.എ.എസുകാരുടെ നിലപാടിനെതിരെ മുഖ്യമന്ത്രി തുറന്നടിച്ചു.
സമരം ശരിയായ നടപടിയല്ലെന്നും സംസ്ഥാനത്ത് ആദ്യമാണ് ഇത്തരമൊരു പ്രതിഷേധം ഐ.എ.എസുകാര്‍ നടത്തുന്നതെന്നും പിണറായി ചര്‍ക്ക് ശേഷം പറഞ്ഞു. ഒരു പൊലീസുകാരനെതിരെ നടപടിയെടുത്താല്‍ സംസ്ഥാനത്തെ പൊലീസ് സേന മുഴുവന്‍ ജോലി ചെയ്യാതിരിക്കുമോയെന്നും മുഖ്യമന്ത്രി ചോദിച്ചു.
വിജിലന്‍സ് അന്വേഷണം നേരിടുന്നവര്‍ക്ക് കോടതിയെ സമീപിക്കാന്‍ അവസരമുണ്ട്. സര്‍ക്കാറിന് അന്വഷണത്തെ സ്വാധീനിക്കാന്‍ കഴിയില്ല, സ്വതന്ത്രവും നീതിപൂര്‍വകവുമായ അന്വേഷണം നടക്കണമെന്നാണ് സര്‍ക്കാര്‍ നിലപാട്.
സര്‍ക്കാറിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം ആദ്യത്തെ സംഭവമല്ലെന്നും പിണറായി ആവര്‍ത്തിച്ചു. സര്‍ക്കാറിനെതിരെ തങ്ങള്‍ക്ക് നീക്കമില്ലെന്നും തങ്ങളുടെ ആശങ്ക അറിയിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് അസോസിയേഷന്‍ പറഞ്ഞത്. എന്നാല്‍ ഇത്തരം വാദങ്ങള്‍ ന്യായീകരിക്കാന്‍ കഴിയുന്നതല്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.
https://www.facebook.com/Malayalivartha
























