ഐ.എ.എസുകാരെ എങ്ങനെയാണ് മുഖ്യമന്ത്രി ഒതുക്കിയത്?

ജേക്കബ് തോമസിനെതിരെ മുഖ്യമന്ത്രിയെ കണ്ട ഐ.എ.എസുകാര്‍ യാതൊരു ഉറപ്പും മുഖ്യമന്ത്രിയില്‍ നിന്നും ലഭിക്കാതെ സുല്ല് പറഞ്ഞതിനു പിന്നില്‍ ചില സുപ്രധാന രേഖകള്‍. മുഖ്യമന്ത്രിയോടൊപ്പം ചര്‍ച്ചയില്‍ പങ്കെടുത്ത ചീഫ് സെക്രട്ടറി എസ്.എം.വിജയാനന്ദാണ് ജേക്കബ് തോമസ് ഞായറാഴ്ച മുഖ്യമന്ത്രിക്ക് നല്‍കിയ ചില രേഖകളുടെ വിശദാംശങ്ങള്‍ യോഗത്തെ ധരിപ്പിച്ചത്. സംസ്ഥാനത്തെ ചില ഐ.എ. എസുകാരുടെ വഴിവിട്ട പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് വിജിലന്‍സ് വകുപ്പ് കൈമാറിയ രേഖകളായിരുന്നു ഇവ . ഇതില്‍ പ്രധാനം കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഒരു പ്രമുഖ സീനിയര്‍ ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ നടത്തിയ കോടികളുടെ ക്രമകേട് സംബന്ധിച്ച രേഖകളായിരുന്നു. ടോം ജോസ് അഴിമതിക്കാരനല്ലെന്നു പറഞ്ഞ ഐ.എ.എസുകാര്‍ക്ക് അതിനെ സംബന്ധിക്കുന്ന രേഖകളും ചീഫ് സെക്രട്ടറി നല്‍കി.
ജേക്കബ് തോമസായത് കൊണ്ടു മാത്രമാണ് പലരും അകത്താകാത്തതെന്ന് മുഖ്യമന്ത്രി പറയാതെ പറഞ്ഞതു കേട്ട് വീര ശൂരപരാക്രമികളായി ചര്‍ച്ചക്കെത്തിയ പല ഐ.എ എസുകാരും പത്തി മടക്കി. സംസ്ഥാനത്തോട് പലര്‍ക്കും പ്രതിബദ്ധതയില്ല. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പലരും മന്ത്രിമാര്‍ക്കൊപ്പം നിന്ന് അഴിമതി നടത്തി. ബന്ധു നിയമനത്തില്‍ പോള്‍ ആന്റണി ഐ.എ എസ് ഗുരുതരമായ ക്രമക്കേട് നടത്തി. മന്ത്രി ഫയലില്‍ എഴുതിയെങ്കിലും ചെയ്യാന്‍ പാടില്ലാത്ത കാര്യമാണെന്ന കാര്യം അദ്ദേഹത്തെ അറിയിച്ചില്ല. ജയരാജന് ഭരണപരിചയമില്ല. അദ്ദേഹത്തെ ഉപദേശിക്കുന്നതിനു പകരം വെള്ളത്തിലാക്കുകയാണ് ചെയ്തത്. കുറ്റം തെളിയിക്കപ്പെട്ടാല്‍ പോള്‍ ആന്റണി കുരുങ്ങും.
ജേക്കബ് തോമസിനെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങള്‍ തെളിയിക്കുകയാണെങ്കില്‍ താന്‍ നടപടിയെടുക്കാമെന്ന് ഉറപ്പു നല്‍കിയെങ്കിലും തെളിയിക്കാമെന്ന ഉറപ്പ് മുഖ്യമന്ത്രിക്ക് നല്‍കാന്‍ ഐ.എ എസുകാര്‍ക്ക് കഴിഞ്ഞില്ല.
ഇരുട്ടു കൊണ്ട് ഓട്ട അടയ്ക്കരുതെന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോള്‍ ശബ്ദമുണ്ടാക്കിയ പലര്‍ക്കും മറുപടി ഉണ്ടായിരുന്നില്ല. ഫലത്തില്‍ ജേക്കബ് തോമസിന് കൂടുതല്‍ ശക്തി പകരാന്‍ മാത്രമാണ് ഐ.എ എസുകാരുടെ സമരത്തിനു കഴിഞ്ഞത്.
https://www.facebook.com/Malayalivartha