ശബരി റെയില്‍ പദ്ധതി വേണ്ടെന്ന് ഇ ശ്രീധരന്‍; പൂര്‍ണമായും തീര്‍ഥാടകര്‍ക്ക് പ്രയോജനം ചെയ്യില്ല

ശബരി റെയില്‍ പദ്ധതിക്കെതിരേ ഇ ശ്രീധരന്റെ മുന്നറിയിപ്പ്. പദ്ധതി ഉപേക്ഷിക്കണണെന്ന് ആവശ്യപ്പെട്ട് അദ്ദേഹം കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്ക് കത്തയച്ചു. ഈ പദ്ധതി ഭാവിയില്‍ വലിയ ബാധ്യതയാകും.
പ്രധാനമന്ത്രി നേരിട്ട് നിരീക്ഷിക്കുന്ന 10 പദ്ധതികളില്‍ ശബരി പദ്ധതിയും ഉള്‍പ്പെട്ടത് അത്ഭുതകരമാണെന്നും ശ്രീധരന്‍ മുന്നറിയിപ്പ് നല്‍കുന്നു. പദ്ധതിക്കായി കേരളം ഏകദേശം 1300 ഓളം കോടി രൂപ മുടക്കണം. എന്നാല്‍, ഇതിന്റെ പകുതി പോലും തിരിച്ചുപിടിക്കുക പ്രയാസകരമാണ്. അതു പോലെ പദ്ധതി പൂര്‍ണമായും ശബരിമല തീര്‍ഥാടകര്‍ക്ക് പ്രയോജനം ചെയ്യില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.
https://www.facebook.com/Malayalivartha