ഒരു മാസമായി അബോധാവസ്ഥയില്‍ കഴിയുന്ന മലയാളി യുവതിയ്ക്ക് താങ്ങാകാന്‍ സുഷമ സ്വരാജ്

കുവൈത്തില്‍ ഒരു മാസമായി അബോധാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്ന മലയാളി യുവതിയ്ക്ക് താങ്ങാകാന്‍ കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. യുവതിയെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാന്‍ കുവൈത്ത് എംബസിയോട് സുഷമാ ആവശ്യപ്പെട്ടു.
കുവൈത്ത് പേള്‍ കാറ്ററിങ് കമ്പനിയില്‍ ജോലി ചെയ്യുന്ന മലയാളിയായ കൊല്ലം കുണ്ടറ, നെടുമ്പായിക്കുളം മാടത്തിലഴികത്തു വീട്ടില്‍ ജോണ്‍ യോഹന്നാന്റെ ഭാര്യ ആനി കൊച്ചുകുഞ്ഞ് ആണ് രോഗം മൂര്‍ച്ഛിച്ചു ഗുരുതരാവസ്ഥയില്‍ കഴിയുന്നത്. ഒരു മാസമായി ഫര്‍വാനിയ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലായിരുന്ന ആനിയെ സ്ഥിതിയില്‍ പുരോഗതിയില്ലാത്തതിനാല്‍ വാര്‍ഡിലേക്ക് മാറ്റിയിരുന്നു.
കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ട് ആനി കൊച്ചുകുഞ്ഞിനെ നാട്ടിലെത്തിക്കണമെന്ന് അബുദാബിയിലെ സാമൂഹിക പ്രവര്‍ത്തകര്‍ സുഷമ സ്വരാജിന് ട്വീറ്റ് ചെയ്തതിരുന്നു. ആശുപത്രിയില്‍ കഴിയുന്ന ആനിയുടെ ചിത്രവും ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു.
ആനിയുടെ മകന്‍ സച്ചിന്‍ ഇന്ത്യന്‍ കരസേനയില്‍ അംഗമാണ്. ജമ്മു കാശ്മീരിലാണ് അദ്ദേഹം ജോലി ചെയ്യുന്നത്. കുവൈറ്റിലുള്ള അകന്ന ബന്ധു ബോബി ജോണ്‍ മാത്രമാണ് ഇപ്പോള്‍ ആനിയെ സഹായിക്കാനുള്ളത്.
https://www.facebook.com/Malayalivartha