ജല്‍പ്പനങ്ങള്‍ക്ക് മറുപടിയില്ലെന്ന് കമല്‍; കമല്‍ ഇവിടെ തന്നെ ജീവിക്കും: ആഷിക്ക് അബു
ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍ പുറപ്പെടുവിച്ച വിഷയത്തില്‍ പ്രതികരണവുമായി കമല്‍ രംഗത്ത്. ഇത്തരം ഭ്രാന്തന്‍ ജല്‍പ്പനങ്ങള്‍ക്ക് മറുപടിപറയാന്‍യാന്‍ മാത്രം ബുദ്ധിശൂന്യനല്ല താനെന്ന് കമല്‍ പ്രതികരിച്ചു. ഒരു കലാകാരനെ ഇത്രത്തോളം ക്രൂശിക്കുന്ന തരത്തില്‍ രാഷ്ട്രീയനേതാവ് ഒരിക്കലും തരംതാഴാന്‍ പാടില്ലെന്നും കമല്‍ വ്യക്തമാക്കി.നരേന്ദ്ര മോദിയെ നരഭോജിയെന്നു വിളിച്ചതിനുള്ള അംഗീകാരമാണ് അദ്ദേഹത്തിനു കിട്ടിയ ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം.
ഈ വിഷയത്തില്‍ കമലിന് പിന്തുണയുമായി ആഷിക്ക് അബു. 'കമല്‍ കമലായി തന്നെ ഇവിടെ ജീവിക്കും. ബാക്കിയൊക്കെ നിങ്ങളുടെ സ്വപ്നം.' ആഷിക്ക് അബു പറഞ്ഞു. രാജ്യത്തു ജീവിക്കാന്‍ കഴിയില്ലെങ്കില്‍ സംവിധായകന്‍ കമല്‍ രാജ്യംവിട്ടു പോകണമെന്നു ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്റെ പ്രസ്താവനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
https://www.facebook.com/Malayalivartha