രണ്ടും കൂടി വേണ്ട സാറേ: സുധീര്‍ കരമനക്കെതിരായ രേഖകള്‍ വിജിലന്‍സ് ശേഖരിച്ചു

ചലച്ചിത്ര നടന്‍ സുധീര്‍ കരമനയ്‌ക്കെതിരെയുള്ള രേഖകള്‍ വിജിലന്‍സ് ശേഖരിച്ചു. അദ്ദേഹം കഴിഞ്ഞ് കുറെ വര്‍ഷങ്ങളായി കാഷ്വല്‍ ലീവ് മാത്രമാണ് എടുത്തിട്ടുള്ളത്.എന്നാല്‍ നൂറോളം സിനിമകളില്‍ അഭിനയിച്ചു. അവധി എടുക്കാതെ എങ്ങനെ അഭിനയിച്ചു എന്നാണ് വിജിലന്‍സിന് അറിയേണ്ടത്.
സുധീര്‍ കരമന സ് കുളില്‍ വരാറോ പഠിപ്പിക്കാറോ ഇല്ലെന്ന് സ്‌കൂള്‍ മാനേജ്‌മെന്റും മൊഴി നല്‍കിയിട്ടുണ്ട്.സുധീറിന്റെ അസാന്നിദ്ധ്യത്തെക്കുറിച്ച് വിദ്യാര്‍ത്ഥികളും സഹ അധ്യാപകരും മൊഴി നല്‍കിയതായി ചില വിശ്വസനീയ കേന്ദ്രങ്ങള്‍ മലയാളി വാര്‍ത്തയെ അറിയിച്ചു.
സുധീര്‍ മേലില്‍ സിനിമയില്‍ അഭിനയിക്കകയാണെങ്കില്‍ അദ്ദേഹത്തിനെതിരെ കര്‍ശന അച്ചടക്ക നടപടികള്‍ സ്വീകരിക്കാനാണ് മാനേജ്‌മെന്റിന്റെ നീക്കം. അടുത്ത കാലത്ത് അദ്ദേഹത്തെ സര്‍വീസില്‍ നിന്നും സസ്‌പെന്റ് ചെയ്തിരുന്നു. എന്നാല്‍ സി പി എമ്മിലുള്ള സ്വാധീനം ഉപയോഗിച്ച് അദ്ദേഹത്തിന്റെ സസ്‌പെന്‍ഷന്‍ സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു.ഇതിനെതിരെ സ്‌കൂള്‍ മാനേജര്‍ വിദ്യാഭ്യാസ മന്ത്രിയെ സമീപിച്ചിരിക്കുകയാണ്. അധ്യാപകന്‍ കൂടിയായ വിദ്യാഭ്യാസ മന്ത്രി ഇക്കാര്യത്തില്‍ തനിക്ക് ഉപദേശം നല്‍കണം എന്നാണ് മാനേജരുടെ ആവശ്യം.
സ്‌കുളിന്റെ വനിതാ മാനേജരുടെ ഭര്‍ത്താവ് മാനേജരുടെ ചുമതല വഹിച്ചിരുന്ന കാലത്താണ് സുധീര്‍ പ്രിന്‍സിപ്പലിന്റെ ജോലിയില്‍ ഉദാസീനത തടങ്ങിയത്. എന്നാല്‍ മാനേജര്‍ സുധീറിനെതിരെ യാതൊരു നടപടിയും സ്വകരിച്ചില്ല. സിനിമാ നടന്റെ ഗ്ലാമര്‍ സ്‌കൂളിന് ഇരിക്കട്ടെ എന്നായിരുന്നു അദ്ദേഹത്തിന്റെ ചിന്ത ഇത്തരം സൗകര്യങ്ങള്‍ അദ്ദേഹം വേണ്ട വിധം പ്രയോജനപ്പെടുത്തി.എന്നാല്‍ മാനേജരുടെ മരണശേഷം .
ഭാര്യ കാര്യങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു. ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പഠിപ്പിക്കണമെന്ന് നിയമത്തിലുണ്ട്. ഒന്നര ലക്ഷത്തോളം രുപയാണ് ഇവരുടെ മാസ ശമ്പളം.
https://www.facebook.com/Malayalivartha