അങ്കമാലിശബരി പാതക്കെതിരെ ഇ ശ്രീധരന്‍

ഈ പദ്ധതി നാടിന് ശാപം. നിര്‍ദ്ദിഷ്ട അങ്കമാലി ശബരി റെയില്‍പാതക്കെതിരെ സംസ്ഥാന സര്‍ക്കാരിന്റെ റെയില്‍വെ ഉപദേശകസ്ഥാനം വഹിക്കുന്ന ഇ ശ്രീധരന്‍. പദ്ധതി ബാധ്യതയാകുമെന്നും അതിനാല്‍ ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ഇ ശ്രീധരന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കത്തയച്ചു. കത്തിന്റെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി.
വര്‍ഷങ്ങളായി മുടങ്ങിക്കിടന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാന്‍ സംസ്ഥാനവും റെയില്‍വെയും സംയുക്ത കമ്പനി രൂപീകരിച്ച് മുന്നോട്ട് പോകുന്നതിനിടെയാണ് വിലങ്ങ് തടിയായി ഇ ശ്രീധരന്റെ നിലപാട്. കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി കേരളം കാത്തിരിക്കുന്ന ശബരി പാത. മലയോര മേഖലയുടെ വികസന സ്വപ്നം .കേരളത്തിന്റെ റെയില്‍വെ വികസനത്തിന് വന്‍ മുതല്‍കൂട്ടാകുമായിരുന്ന പാത അനിശ്ചിതമായി വൈകുന്നതിലെ ആശങ്കയാണ് റോവിംഗ് റിപ്പോര്‍ട്ടര്‍ പങ്കുവച്ചത്.
ഇ ശ്രീധരന്‍ കേന്ദ്ര റെയില്‍വെ മന്ത്രിക്കയച്ച കത്തിന്റെ ഉള്ളടക്കം ശബരി പാതയെ കുറിച്ചാണ്. പാത സംസ്ഥാന സര്‍ക്കാറിനും റെയില്‍വെക്കും തീരാനഷ്ടമാകുമെന്നാണ് ശ്രീധരന്റെ തടസവാദം.പ്രധാനമന്ത്രി നേരിട്ട് നിരീക്ഷിക്കുന്ന പത്ത് പദ്ധതികളിലൊന്നായി ശബരി പാത മാറിയതു പോലും അത്ഭുതമാണ്. 25 വര്‍ഷം മുന്‍പ് കണക്കാക്കിയ 550 കോടിയുടെ പദ്ധതി ചെലവ് ഇപ്പോള്‍ 2600 കോടിയായി.
സംയുക്ത സംരഭമായി നടപ്പാക്കുന്ന പദ്ധതിക്ക് കേരളം കണ്ടെത്തേണ്ടത് 1300 കോടി രൂപ.ഇത്ര തുക മുടക്കുമ്പോള്‍ പ്രതീക്ഷിക്കുന്ന വരുമാനം പദ്ധതിയില്‍ നിന്ന് ഉണ്ടാകില്ല.ട്രെയിനില്‍ കയറാന്‍ ആളില്ലാത്ത അവസ്ഥപോലുമുണ്ടാകും. ശബരിമല തീര്‍ത്ഥാടര്‍ക്ക് പാത ഒരിക്കലും ഉപകാരപ്പെടില്ലെന്നും ഉദ്ദേശിച്ച വരുമാനം കിട്ടില്ലെന്നും ഇ ശ്രീധരന്‍ പറയുന്നു. മാത്രമല്ല പച്ചപ്പ് നിറഞ്ഞ പരിസ്ഥിതിക്കും ദോഷം ചെയ്യും.
മുടങ്ങിക്കിടന്ന നിര്‍മ്മാണ പ്രവര്‍ത്തങ്ങള്‍ വീണ്ടും തുടങ്ങാന്‍ തിരക്കിട്ട ശ്രമങ്ങള്‍ക്കിടെ ഇ ശ്രീധരന്റെ അപ്രതീക്ഷിത നീക്കം സര്‍ക്കാര്‍ വൃത്തങ്ങളെയും അങ്കലാപ്പിലാക്കി. പ്രത്യേകിച്ചും ബജറ്റ് പ്രഖ്യാപനം പ്രതീക്ഷിച്ചിരിക്കുന്ന കേരളത്തിന് കത്ത് തിരിച്ചടിയാകുമോ എന്നാണ് ആശങ്ക.
https://www.facebook.com/Malayalivartha