ജിഷ്ണുവിന്റെ മരണം: വിദ്യാര്‍ത്ഥി മാര്‍ച്ച് അക്രമാസക്തം, കോളെജ് അടിച്ചു തകര്‍ത്തു

പാമ്പാടി നെഹ്‌റു എഞ്ചിനിയറിംഗ് കോളെജിലേക്ക് വിദ്യാര്‍ത്ഥി സംഘടനകള്‍ നടത്തിയ മാര്‍ച്ചില്‍ വ്യാപക സംഘര്‍ഷം. എസ് എഫ് ഐ പ്രവര്‍ത്തകര്‍ നെഹ്‌റു കോളേജ് ക്യാമ്പസിനുള്ളില്‍ കയറി അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്ക് അടിച്ച് തകര്‍ത്തു. കെ എസ് യു പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഏറ്റുമുട്ടി. എ ബി വി പി, എ ഐ എസ് എഫ് ,എം എസ് എഫ് പ്രവര്‍ത്തകരും നെഹ്‌റു കോളേജിലേക്ക് മാര്‍ച്ച് നടത്തി. ജിഷ്ണു പ്രണോയുടെ മരണം പാമ്പാടിയെന്ന കൊച്ചുഗ്രാമത്തെ കലാപഭൂമിയാക്കി മാറ്റി. എ ബി വി പി യുവമോര്‍ച്ച പ്രവര്‍ത്തകരാണ് കോളേജിലേക്ക് ആദ്യം പ്രതിഷേധ മാര്‍ച്ചുമായി എത്തിയത്. കെ എസ് യു പ്രവര്‍ത്തകര്‍ പൊലീസിന് നേരെ കല്ലെറിഞ്ഞു. കോളെജിന്റെ കവാടവും സമീപത്തെ എ ടി എം കൗണ്ടറും അവര്‍ എറിഞ്ഞുതകര്‍ത്തു കോളേജിന് മുന്നില്‍ വെച്ച് തന്നെ പൊലീസിനെ കല്ലെറിഞ്ഞ എസ്എഫ്‌ഐ ക്കാര്‍ ക്യാമ്പസിനുള്ളിലെ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കും, കാന്റീനുമടക്കം സകലതും നശിപ്പിച്ചു.എം എസ് എഫ് ,എ ഐ എസ് എഫ് പ്രവര്‍ത്തകരും കോളേജിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു. ജിഷ്ണുവിനെ ആശുപത്രിയിലെത്തിക്കാന്‍ അധ്യാപകന്‍ കാര്‍ വിട്ടുനല്‍കിയില്ല എന്നതുള്‍പ്പെടെയുള്ള ഗുരുതരമായ ആരോപണങ്ങളാണ് വിദ്യാര്‍ത്ഥികള്‍ ഉയര്‍ത്തുന്നത്. സംഭവത്തില്‍ പ്രതിഷേധിച്ച് കെ എസ് യു ചൊവ്വാഴ്ച്ച സംസ്ഥാനത്ത് വിദ്യഭ്യാസ ബന്ദിനും ആഹ്വാനം ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha