ഗുരുക്കന്മാര്‍ കൊലയാളികളാകുമ്പോള്‍!!സഹപാഠികള്‍ മുറി ചവിട്ടി തുറന്നപ്പോള്‍ ജിഷ്ണു കയറില്‍ ജീവനോടെ പിടയുന്നു, തൂങ്ങിയവന്‍ ചാവട്ടെ എന്ന നിലപാടില്‍ പ്രവീണ്‍ എന്ന അധ്യാപക കൊലയാളി

പ്രവീണ്‍സാര്‍ ആ കാര്‍ തയ്യാറായെങ്കില്‍ അവന്‍ രക്ഷപെട്ടേനെ. ഇതു പറയുമ്പോള്‍ പല വിദ്യാര്‍ത്ഥികളുടെയും കരഞ്ഞുകലങ്ങിയ കണ്ണുകളില്‍ ചോരനിറം കാണാമായിരുന്നു. ജിഷ്ണു കയറില്‍ തൂങ്ങിയെന്നു പറയുമ്പോള്‍ വാട്ട്‌സാപ്പിലെ മേസെജ് വായിക്കുകയാണ് പ്രവീണ്‍ സാര്‍ ചെയ്തതെന്ന് കൂട്ടുകാര്‍. തൂങ്ങിയവന്‍ ചാകട്ടെ എന്നു പറഞ്ഞ് പരിഹസിക്കുകയാണുണ്ടായതെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. വിലയേറിയ അരമണിക്കൂറാണ് അവിടെ നഷ്ടപ്പെട്ടത്. എല്ലാപ്രശ്‌നങ്ങള്‍ക്കും കാരണം അവനാണ് അവനെ െൈകകാര്യം ചെയ്യണം. പ്രവീണിന്റെ കാറും കലഹത്തിനിടെ അടിച്ചുതകര്‍ത്തു. പെണ്‍കുട്ടികളോടുള്ള ഇയാളുടെ പെരുമാറ്റവും അതിരുവിട്ടതാണന്ന പരാതിയുണ്ട്.
ജിഷ്ണുവിന്റെ മരണത്തിനു പിന്നില്‍ അദ്ധ്യാപകരുടെ വിദ്യാര്‍ഥികളോട് പുലര്‍ത്തുന്ന പാരമ്പര്യമായ ചില വൈരാഗ്യങ്ങള്‍ ഒളിഞ്ഞ് കിടക്കുന്നു. പരീക്ഷാ ഹോളില്‍ കോപ്പിയടിച്ചെന്നാരോപിച്ച് അദ്ധ്യാപകനും മാനേജ്‌മെന്റും നടത്തിയ മാനസിക പീഡനത്തില്‍ മനംനൊന്ത് കോഴിക്കോട് നാദാപുരം സ്വദേശി ജിഷ്ണു മരിച്ചതിന് പിന്നില്‍ അദ്ധ്യാപകരുടെ കേട്ടാല്‍ അറക്കുന്ന പങ്കാണ് പുറത്തുവരുന്നത്. ജിഷ്ണുവിന്റെ മരണം അദ്ധ്യാപകര്‍ വരുത്തിവയ്ച്ച ഒരു മഹാ ദുരന്തമായിരുന്നു. നെഹ്‌റു ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്റെ കീഴിലുള്ള തൃശൂര്‍ പാമ്പാടി നെഹ്‌റു കോളജിലെ ഒന്നാംവര്‍ഷ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയി ആണ് കൈയിലെ ഞെരമ്പു മുറിച്ചശേഷം ഹോസ്റ്റല്‍ മുറിയില്‍ കെട്ടിത്തൂങ്ങി ആത്മഹത്യക്കു ശ്രമിച്ചത്.
ഓഫീസില്‍നിന്ന് നിരാശനായാണ് ജിഷ്ണു തിരിച്ചെത്തിയതെന്ന് സുഹൃത്തുക്കള്‍ പറയുന്നു. മുറിയില്‍ കയറി കതകടച്ച വിഷ്ണുവിനെ പിന്നെ കണ്ടില്ല. വൈകിട്ട് ഹോസ്റ്റലില്‍ ഹാജര്‍ എടുത്തപ്പോള്‍ ജിഷ്ണുവിനെ കാണാത്തതിനെ തുടര്‍ന്നാണ് സഹപാഠികള്‍ തിരക്കിയെത്തിയത്. അകത്തുനിന്നു പൂട്ടിയിരുന്ന മുറി ചവിട്ടുത്തുറന്നപ്പോള്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തി. കൈയ്യിലെ മുറിഞ്ഞ ഞരമ്പില്‍ നിന്നും രക്തം വാര്‍ന്ന് വീഴുന്നു. കയറില്‍ കിടന്ന് ജിഷ്ണു ജീവനായി പിടയുന്നു. ജിഷ്ണു തൂങ്ങി കിടന്ന് പിടയുകയായിരുന്നു. കയര്‍ ശരിക്കും കഴുത്തില്‍ യഥാ സ്ഥാനത്ത് മുര്‌റുകിയിട്ടില്ലായിരുന്നു. ഉടന്‍ സഹപാഠികള്‍ ജിഷ്ണുവിനെ താഴെയിറക്കി.ഹോസ്റ്റലില്‍ തന്നെ താമസിച്ചിരുന്ന പ്രവീണ്‍ സാറിനെ വിദ്യാര്‍ത്ഥികള്‍ വിവരം അറിയിച്ചു. പ്രവീണ്‍ സാറിന്റെ മകന്‍ ആയിരുന്നെങ്കില്‍ അദ്ദേഹം ജിഷ്ണുവിനെ മരണത്തിനായി വിട്ട് കൊടുക്കില്ലായിരുന്നു. മാത്രമല്ല മരണത്തിലേക്ക് മനപൂര്‍വ്വം ജിഷ്ണുവിനെ യാത്രയാക്കുകയായിരുന്നു. മറ്റൊരു വിദ്യാര്‍ത്ഥിയെ വിളിച്ച് കാറില്‍ ആശുപത്രിയില്‍ എത്തിക്കുന്നതിനിടെ നഷ്ടമായത് വിലപ്പെട്ട അരമണിക്കൂറാണ്. ഇത്തരമൊരു സാഹചര്യത്തിലും പ്രധാന വാര്‍ഡന്‍ പോലും ആശുപത്രിയില്‍ വന്നില്ല. കോളജിലെ ഏതാനും ജീവനക്കാര്‍ മാത്രമാണ് വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ആശുപത്രിയിലെത്തിയത്.
ഡീബാര്‍ ചെയ്‌തേക്കുമെന്ന ഭയവും മാനേജ്‌മെന്റിന്റെയും അദ്ധ്യാപകരുടെയും അവഹേളനത്തിലുണ്ടായ മാനസിക വേദനയും കാരണമാണ് ജിഷ്ണു ആത്മഹത്യ ചെയ്തതെന്ന് സുഹൃത്തുക്കള്‍ ആരോപിക്കുന്നു. കോപ്പിയടിച്ചെന്നു തെളിയിക്കുന്ന ഒന്നുംതന്നെ ജിഷ്ണുവില്‍നിന്നു കണ്ടെത്തിയില്ലെന്നും സുഹൃത്തുക്കള്‍ പറയുന്നു. ഒരു തുണ്ടു പേപ്പര്‍ പോലും ജിഷ്ണുവിന്റെ പക്കല്‍നിന്ന് അദ്ധ്യാപകന്‍ പിടിച്ചെടുത്തില്ല.
വിഷ്ണു തിരിഞ്ഞുനോക്കി കോപ്പിയടിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് പ്രവീണ്‍ എന്ന അദ്ധ്യാപകന്‍ മോശമായി പെരുമാറി. എഴുന്നേല്‍പ്പിച്ചു നിര്‍ത്തി പരിഹസിക്കുകയും ചീത്തവിളിക്കുകയും ചെയ്തു. എല്ലാവരുടെയും മുന്നില്‍വച്ചുള്ള മാനസികപീഡനം കൂടാതെ ഡീബാര്‍ ചെയ്യുമെന്നും അദ്ധ്യാപകന്‍ ഭീഷണിപ്പെടുത്തി. പിന്നീട് ഓഫീസില്‍ എത്തിയപ്പോഴും വിഷ്ണുവിനോടുള്ള മോശം പെരുമാറ്റം തുടര്‍ന്നു. ജിഷ്ണുവിന്റെ കൈയില്‍നിന്നും പിടിച്ചെടുത്ത പരീക്ഷാപേപ്പറില്‍ ഡീബാര്‍ ചെയ്യുന്നതിന്റെ ഭാഗമായി അദ്ധ്യാപകന്‍ മാര്‍ക്ക് ചെയ്‌തെന്നും ആരോപണമുണ്ട്.ഇതിനിടെ കോപ്പിയടിച്ച വിവരം പത്രത്തിലും ചാനലിലും നാളെ വരുമെന്ന് അദ്ധ്യാപകന്‍ ഭീഷണിപ്പെടുത്തി. അങ്ങനെ അവര്‍ അവനെ പീഡിപ്പിച്ചുകൊന്നു.
കിരാതമെന്നല്ലാതെ ഒന്നും പറയാനില്ല ഈ സംഭവം. അതിന്റെ പ്രതിഷേധമാണ് ഇന്ന അവിടെ കണ്ടത്.
https://www.facebook.com/Malayalivartha