മിസ്ഡ് കോളിലൂടെ പ്രണയിച്ച് വിവാഹിതയായ യുവതി ആത്മഹത്യ ചെയ്തു

ഇടുക്കിയില്‍ മിസ്ഡ് കോളിലൂടെ പ്രണയിച്ച് വിവാഹിതയായ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇടുക്കി കഞ്ഞിക്കുഴി മക്കുവള്ളി കോട്ടകപ്പറന്പില്‍ അനീഷിന്റെ ഭാര്യ അമൃതയാണ് മരിച്ചത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് അമൃതയുടെ പിതാവു നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഭര്‍ത്താവ് അനീഷിനെ കസ്റ്റഡിയിലെടുത്തത്.
2015 ഏപ്രില്‍ മാസത്തിലാണ് കോഴിക്കോട് കൊയിലാണ്ടി സ്വദേശി സുരേഷിന്റെ മകള്‍ അമൃത മിസ്ഡ് കോളിലൂടെ അനീഷിനെ പരിചയപ്പെട്ടത്. കുട്ടന്പുഴ പിണവൂര്‍കുടി ക്ഷേത്രത്തിലെ പൂജാരിയായിരുന്നു പൂജാരിയായിരുന്ന അനീഷിനൊപ്പം അമൃത ഇറങ്ങിപ്പോരുകയായിരുന്നു. മാസങ്ങള്‍ക്കു ശേഷം വീട്ടുകാര്‍ ബന്ധപ്പെട്ട് ക്ഷേത്രത്തിഷ വച്ച് വിവാഹം നടത്തി. കഞ്ഞിക്കുഴിയിലെ അനീഷിന്റെ വീട്ടില്‍ വച്ച് അനീഷും മാതാവും തന്നെ മാനസികമായും ശാരീരികമായും ഉപദ്രവിക്കുന്ന വിവരം അമൃത പലവതവണ അച്ഛനെ ഫോണില്‍ വിളിച്ച് അറിയിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച രാവിലെ അനീഷ് കാപ്പിവടി ഉപയോഗിച്ച് അടിച്ചതായി അമൃത വീട്ടിലേക്ക് വിളിച്ചു പറഞ്ഞിരുന്നു. പിന്നീട് വിഷം ഉള്ളില്‍ ചെന്ന് അമൃതയെ അവശനിലയില്‍ വീട്ടിനുള്ളി കണ്ടെത്തി. അയല്‍വാസികള്‍ ഇടുക്കി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടു പോയെങ്കിലും യാത്രാമധ്യേ മരിച്ചു. വിവരമറിഞ്ഞ അമൃതയുടെ പിതാവും ബന്ധുക്കളും ഇടുക്കിയിലെത്തി പൊലീസിനു പരാതി നല്‍കി.
ഇവരുടെ പരാതിയിലാണ് അനീഷിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. അനീഷിന്റെ അമ്മ രാഗിണിക്കെതിരെയും കേസ്സെടുക്കുമെന്ന് കഞ്ഞിക്കുഴി പൊലീസ് പറഞ്ഞു. അമൃതയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി സ്വദേശമായ കൊയിലാണ്ടിയില്‍ സംസ്‌ക്കരിച്ചു.
https://www.facebook.com/Malayalivartha