അഞ്ഞൂറിന്റെ പുതിയ നോട്ട് വിയര്‍പ്പേറ്റപ്പോള്‍ നിറം മങ്ങി വികൃതമായി

വര്‍ക്ക്‌ഷോപ്പ് ജീവനക്കാരന്‍ പാന്റ്‌സിന്റെ പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന പുതിയ 500-് ന്റെ നോട്ട് വിയര്‍പ്പേറ്റപ്പോള്‍ നിറം മങ്ങി ഉപയോഗശൂന്യമായി. കോതമംഗലത്ത് തങ്കളം അനൂപ് മോട്ടോഴ്‌സ് ജീവനക്കാരന്‍ വെണ്ടുവഴി തോട്ടത്തിക്കുടി രതീഷ് കുമാറിനാണ് 500 രൂപ 'വിയര്‍പ്പായി' പോയത്.
വര്‍ക്ക്‌ഷോപ്പില്‍ വാഹനം നന്നാക്കിയതിന് പ്രതിഫലമായി കിട്ടിയ രൂപ ഉടമയ്ക്കു കൊടുക്കുന്നതിനായി മറ്റു നോട്ടുകളോടൊപ്പം പോക്കറ്റില്‍ സൂക്ഷിക്കുകയായിരുന്നു.രണ്ടു മണിക്കൂറോളം പോക്കറ്റില്‍ കിടന്ന നോട്ടുകെട്ടിന്റെ ഏറ്റവും പുറത്തിരുന്ന 500 ന്റെ പുതിയ നോട്ടാണ് ചായം ഇളകിയത്. മഹാത്മാഗാന്ധിയുടെ പടം ഉള്‍പ്പെടെ നോട്ട് മുഴുവന്‍ നിറം മങ്ങി വികൃതമായി.
https://www.facebook.com/Malayalivartha