മുഖ്യമന്ത്രിയ്‌ക്കെതിരെ ഐഎഎസ് കടുത്ത നീക്കത്തിന്... ബന്ധുനിയമന പ്രശ്‌നത്തില്‍ മുഖ്യമന്ത്രിയുടെ പങ്ക് തുറന്നുകാട്ടാനുറച്ച് മുതിര്‍ന്ന ഐഎഎസുകാര്‍

മുഖ്യമന്ത്രിയും ഐഎഎസുകാരും തമ്മില്‍ നടന്ന ചര്‍ച്ചകള്‍ നാട്ടില്‍ പാട്ടായപ്പോള്‍ പിണറായിയ്ക്ക് ധീര പരിവേഷം കിട്ടി. അതേസമയം മുഖ്യമന്ത്രിയുടെ വഴക്കുകളും വാങ്ങിച്ച് വാലും ചുരുട്ടിപ്പോന്ന ഐഎഎസുകാരുടെ ചിത്രങ്ങള്‍ വള്ളിയും പുള്ളിയും തെറ്റാതെ പുറത്തായി. എക്‌സിക്യൂട്ടീവിന്റെ ഉന്നത സ്ഥാനത്തിരിക്കുന്ന ഐഎഎസുകാര്‍ക്കുണ്ടായ നാണക്കേടിന് പകരം വീട്ടണമെന്നാണ് മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ അഭിപ്രായം. തങ്ങളെ നാണം കെടുത്തിയ മുഖ്യമന്ത്രിയ്‌ക്കെതിരെ കടുത്ത നീക്കത്തിനൊരുങ്ങുകയാണ് ഐഎഎസുകാര്‍.
ബന്ധു നിയമന ഫയലില്‍ 'മുഖ്യമന്ത്രി ഫയല്‍ കാണണം' എന്ന് പോള്‍ ആന്റണി എഴുതി എന്ന വാര്‍ത്ത ഭരണ കേന്ദ്രങ്ങളില്‍ വീണ്ടും വിവാദമാകുകയാണ്. അങ്ങനെയെങ്കില്‍ പോള്‍ ആന്റണി എഴുതിയ ഫയല്‍ മുഖ്യമന്ത്രി കണ്ടിരുന്നോ? മുഖ്യമന്ത്രി ഫയലില്‍ എന്തെഴുതി? എന്തു കൊണ്ട് ഫയല്‍ പുറത്തു വിടുന്നില്ല?
മുഖ്യമന്ത്രിയെ ലക്ഷ്യമിട്ടു പ്രതിപക്ഷ നേതാവിന്റെ നീക്കത്തിനു പിന്നിലും ഈ സംശയമാണ്. ഇതിനിടയില്‍ മുഖ്യമന്ത്രിയെ ഈ വിവാദത്തിലേയ്ക്ക് വലിച്ചിടാതിരിക്കുവാന്‍ ജേക്കബ് തോമസും മുഖ്യമന്ത്രിയും ഒത്തു കളിക്കുന്നതാണെന്നു വരെ ഐഎഎസ് ഉദ്യോഗസ്ഥരിലെ അസംതൃപ്തര്‍ രഹസ്യമായി പുറത്തു പറയുന്നു.
മുഖ്യമന്ത്രി ജേക്കബ് തോമസിനെ ഭയപ്പെടുന്നുണ്ടെന്നാണ് പ്രതിപക്ഷത്തിന്റെ വിമര്‍ശനം. കടുത്ത അസംതൃപ്തിയിലായ ഐഎഎസ് ഉദ്യോഗസ്ഥര്‍ മെല്ലെപോക്കിലേയ്ക്ക മാറിയാല്‍ ഭരണ സംവിധാനം താറുമാറാകും ഇതിനിടയില്‍ അനുരജ്ഞന ശ്രമവുമായി തോമസ് ഐസക് ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍ രംഗത്തെത്തി. കെ എം എബ്രഹാമുമായുള്ള ബന്ധമുപയോഗിച്ച് കടുത്ത തീരുമാനങ്ങളിലേയ്ക്ക് കടക്കരുതെന്ന് ഐസക് ഐഎഎസ് ഉദ്യോഗസ്ഥരോടാവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ നിലപാടില്‍ കടുത്ത പ്രതിഷേധമണ് ഐഎഎസിലെ ഒരു വിഭാഗത്തിനുള്ളത്. രാജിക്കു വരെ തയ്യാറെടുത്തു നില്‍ക്കുന്ന ചീഫ് സെക്രട്ടറിയോടും അഡീഷണല്‍ ചീഫ് സെക്രട്ടറിയോടും കടുത്ത തീരുമാനങ്ങളെടുക്കരുതെന്ന് മന്ത്രിമാര്‍ അഭ്യര്‍ത്ഥിച്ചു.
സര്‍ക്കാരിനെതിരെയല്ല തങ്ങളുടെ നീക്കമെന്ന് മന്ത്രിമാരോട് ഐഎഎസുകാര്‍ വിശദീകരിച്ചു. സര്‍ക്കാര്‍ തലത്തില്‍ അടിമുടി ആശയക്കുഴപ്പം തുടരുകയാണ്.
https://www.facebook.com/Malayalivartha