നോട്ടു നിരോധനത്തില്‍ ഭൂമി വില്‍പ്പനയും വാങ്ങലും അവസാനിച്ചപ്പോള്‍ തളര്‍ന്നത് റിയല്‍ എസ്റ്റേറ്റ് മേഖല

നോട്ടുനിരോധനം സംസ്ഥാനത്തെ റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് ഉണ്ടാക്കിയത് സമാനതകളില്ലാത്ത പരിക്ക്. നവംബര്‍ ഡിസംബര്‍ മാസങ്ങളില്‍ ഭൂമി രജിസ്‌ട്രേഷന്‍ പകുതിയായി കുറഞ്ഞു. ഇനി സംസ്ഥാനത്തെ രജിസ്‌ട്രേഷന്റെ വകുപ്പിന്റെ കണക്കുകൂടി കാണണം. നോട്ടുനിരോധനം വരുന്നതിന് മുമ്പ് ഒക്ടോബറില്‍ സംസ്ഥാനത്താകെ നടന്നത് 72,152 രജിസ്‌ട്രേഷനുകള്‍.
സ്റ്റാമ്ബ് ഡ്യൂട്ടി, രജിസ്‌ട്രേഷന്‍ ഫീസിനത്തില്‍ ഖജനാവിലെത്തിയത് 250.23 കോടി രൂപ. നോട്ട് നിരോധനത്തിന് ശേഷം നവംബറില്‍ രജിസ്‌ട്രേഷന്‍ 43,922 ആയി കുറഞ്ഞു. സര്‍ക്കാരിന് കിട്ടിയത് 150.44 കോടി രൂപ മാത്രം. ഡിസംബറില്‍ ഖജനാവിലെത്തിയത് 188 കോടി രൂപ.
ഫെയര്‍വാല്യുവിനോടടുത്ത തുകയാണെല്ലോ ആധാരത്തില്‍ കാണിക്കുന്നത്. ശരിയായ വില അതിലേറെ മുകളിലാണല്ലോ. രേഖകളില്‍ 25000 മുതല്‍ രണ്ടു ലക്ഷം വരെ മാത്രം ന്യായവില. വിപണിയിലെ വില ഏഴ് ലക്ഷത്തിലധികം. ഈ വില കാണിച്ചാല്‍ തുടര്‍ന്നുള്ള കൈമാറ്റങ്ങള്‍ക്കും അതിലധികം വില കാണിക്കേണ്ടിവരും. അതിനാരും തയാറാകാത്തതിനാല്‍ കച്ചവടങ്ങള്‍ നിലച്ചു. അത്യാവശ്യക്കാരനെ ഇടനിലക്കാര്‍ മലര്‍ത്തിയടിക്കുകയും ചെയ്യുന്നു.
https://www.facebook.com/Malayalivartha