ക്രൂരതയുടെ പര്യായമായ ഇദി അമീനെപ്പോലും വെല്ലുന്ന തരത്തിലുള്ള നെഹ്‌റു കോളേജിലെ അലിഖിത നിയമങ്ങള്‍ ഇതൊക്കെ!

ജിഷ്ണുവിന്റെ മരണത്തിനുത്തരവാദി എന്നതിന് പുറമേ, തൃശൂര്‍ പാമ്പാടി നെഹ്‌റു എന്‍ജിനീയറിങ് കോളെജിനെതിരെ ഗുരുതര ആരോപണങ്ങള്‍ പുറത്തുവരുന്നു. വിദ്യാര്‍ഥികളെ മര്‍ദിക്കാനായി ഇടിമുറിയുണ്ടെന്ന് ഇന്നലെ നടന്ന ഒരു ടിവി വാര്‍ത്താ ചാനലിലെ ചര്‍ച്ചയ്ക്കിടെ അവിടെ പഠിയ്ക്കുന്ന വിദ്യാര്‍ത്ഥി തന്നെ തുറന്നു പറഞ്ഞിരുന്നു.
ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് നടന്നാല്‍ നൊട്ടോറിയല്‍സ് പട്ടികയിലുള്‍പ്പെടുത്തി മാനസികമായി പീഡിപ്പിക്കും. ഷേവ് ചെയ്യാത്തതിനടക്കം ഭീഷണിപ്പെടുത്തി പിഴയീടാക്കുകയും പരീക്ഷ എഴുതിപ്പിക്കാതിരിക്കുകയും ചെയ്യുന്നത് പതിവാണെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. വിദ്യാര്‍ഥികളെ ശീരീരികമായി ഉപദ്രവിക്കാന്‍ കോളജിനുള്ളില്‍ ഇടിമുറിയെന്നത് വെറും ആരോപണമല്ലെന്നും യാഥാര്‍ഥ്യമാണെന്നും മര്‍ദനം നേരില്‍ കണ്ടതിന്റെ അനുഭവത്തില്‍ പേരുവെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത വിദ്യാര്‍ഥി ഉറപ്പിച്ചു പറയുന്നു.
ഇതിന് പുറമെ ചില അലിഖിത നിയമങ്ങളും കോളജിലുണ്ട്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് നടക്കുന്നതിനും മിണ്ടുന്നതിനുമുള്ള അപ്രഖ്യാപിത വിലക്ക്. ഷേവ് ചെയ്യാതെയെത്തിയതിന്റെ പേരില്‍ പരീക്ഷ എഴുതിക്കാതെ തോറ്റുപോയ ഒട്ടേറെ വിദ്യാര്‍ഥികളിന്നും പഠനം പൂര്‍ത്തിയാക്കാനാവാതെ കഴിയുന്നു.
മൊബൈല്‍ ഉപയോഗിക്കുന്നതു പോലുള്ള നിസാര കാര്യങ്ങള്‍ക്ക് വന്‍തുക പിഴയായി ഈടാക്കിയിരുന്നു. അസുഖത്തിന് പോലും അവധിയെടുക്കാന്‍ സമ്മതിച്ചിരുന്നില്ല. അവധിയെടുത്താല്‍ അതിനും പിഴ ഈടാക്കും. ഇങ്ങനെ ഈടാക്കുന്ന തുകയ്‌ക്കൊന്നും കൃത്യമായ രേഖകളും നല്‍കിയിരുന്നില്ല.
പിഴ നല്‍കിയില്ലെങ്കില്‍ ഇന്റേണല്‍ മാര്‍ക്ക് നല്‍കാതെ തോല്‍പ്പിക്കുന്നതും ഡീബാര്‍ ചെയ്യുന്നതും ഇവിടെ പതിവാണ്. ഇത്തരം പീഡനങ്ങളുടെ ഇരയാണ് ജിഷ്ണു എന്നാണ് വിദ്യാര്‍ഥികളുടെ ആരോപണം.
https://www.facebook.com/Malayalivartha