പണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും രണ്ടു നിയമമോ: യൂസഫലിയെ കണ്ടപ്പോള്‍ ആര്‍റ്റി ഒക്കാര്‍ കവാത്ത് മറന്നു നഷ്ടം ലക്ഷങ്ങള്‍ സര്‍ക്കാരിന്

കോടീശ്വരനായ എം.എ.യൂസഫലിക്ക് വെറും 2000 രൂപക്ക് കെ.എല്‍01 സി എ 01 നമ്പര്‍ ലഭിച്ച സംഭവം ആര്‍റ്റി ഒ ഓഫീസിലെ ഭരണാനുകൂല സംഘടനയുടെയും ചില ഉയര്‍ന്ന ഉദ്യോഗസ്ഥരുടെയും ഒത്തുകളിയാണെന്ന് സൂചന.
നമ്പര്‍ ഒന്ന് സാധാരണ ഗതിയില്‍ ലക്ഷങ്ങള്‍ക്കാണ് ലേലം ചെയ്യാറുള്ളത്. വര്‍ഷങ്ങളായി ഇതാണ് പതിവ്.കെ.എല്‍ 01 ബി.വൈ. O1 ലേലത്തില്‍ പോയത് ഏഴരലക്ഷം രൂപക്കാണ്.ബി.എക്‌സ് 01 ലേലം ചെയ്തത് 10 ലക്ഷം രൂപക്കാണ്
എന്നാല്‍ കോടീശ്വരന്‍മാരും പ്രമുഖരും നമ്പര്‍ തേടിയെത്തുമ്പോള്‍ സായിപ്പിനെ കാണുമ്പോള്‍ കവാത്ത് മറക്കാറുള്ളതുപോലെ ആര്‍.റ്റി.ഒ.ഓഫീസിലെ ജീവനക്കാര്‍ കവാത്ത് മറക്കുമെന്നാണ് പറയപ്പെടുന്നത്. ലേല വിവരം സൈറ്റില്‍ കൃത്യസമയത്ത് നല്‍കാറില്ലെന്നും അത് അറിയേണ്ടവര്‍ മാത്രം അറിയുന്ന തരത്തില്‍ നല്‍കമെന്നും കേള്‍ക്കുന്നു. യൂസഫലിക്കൊപ്പം മത്സരിച്ചവര്‍ 1500 രൂപയും 1000 രൂപയുമാണ് ക്വാട്ട് ചെയ്തത്.ഇവര്‍ യുസഫലി ഏര്‍പ്പാട് ചെയ്തവരാണെന്നാണ് വിവരം.
സര്‍ക്കാരിനുള്ള ഇതുവഴി സംഭവിച്ചിരിക്കുന്നത് ലക്ഷങ്ങളുടെ നഷ്ടമാണ്. എന്നാല്‍ തങ്ങള്‍ നിയമ പ്രകാരമാണ് എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയതെന്ന് യൂസഫിലിയുടെ കമ്പനിയും ആര്‍റ്റി ഒ അധികൃതരും പറയുന്നു. 10 ലക്ഷം രൂപ സര്‍ക്കാരിന് ലഭിക്കേണ്ട നമ്പറാണ് എല്ലാചിലവും ഉള്‍പ്പടെ 6000 രൂപക്ക് ചുളുവില്‍ മൊതലാളിക്ക് കിട്ടിയത്. കെട്ടിവെച്ച 1 ലക്ഷം രൂപയും തിരികെ കിട്ടി. 2 കോടി രൂപ വിലയുള്ളയുടെ കാറിന് 40 ലക്ഷമാണ് ടാക്‌സ് ഇനത്തില്‍ അടച്ചത്.
ആര്‍റ്റി ഒ ഓഫീസിലെ പ്രധാന സീറ്റുകളിലെല്ലാം ഭരണാനുകൂല സംഘടനയുടെ അംഗങ്ങളെയാണ് നിയമിച്ചിരിക്കുന്നത്.ഇവരറിയാതെ ആര്‍റ്റി ഒ ഓഫീസില്‍ ഒന്നും നടക്കുകയില്ല. നമ്പര്‍ ലേലത്തിന്റെ കാര്യത്തില്‍ ബാഹ്യ ഇടപെടല്‍ എളുപ്പമല്ല. ഉയര്‍ന്ന ഉദ്യോഗസ്ഥരും സാധാരണ ഇടപെടാറില്ല.അതേസമയം കുറഞ്ഞ തസ്തികയില്‍ പ്രവര്‍ത്തി ക്കുന്നവര്‍ വിചാരിച്ചാല്‍ എന്തും നടക്കും. ഇടനിലക്കാര്‍ ആര്‍ റ്റിഒ യില്‍ പഴയതിനെക്കാള്‍ ശക്തരാണ്.
https://www.facebook.com/Malayalivartha