അവധി സമരം ആസൂത്രണം ചെയ്തത് കെ.എം.എബ്രഹാം; കടുത്ത നടപടിക്ക് സാധ്യത

ധനസെക്രട്ടറി കെ.എം.എബ്രഹാം മുഖ്യമന്ത്രിയുടെ ഗുഡ് ബുക്കില്‍ നിന്നും ഔട്ടായി. എബ്രഹാമിനു പകരം പുതിയ ധന സെക്രട്ടറിയെ കണ്ടത്താന്‍ സര്‍ക്കാര്‍ ശ്രമിക്കും.ധന സെക്രട്ടറി കെ.എം.എബ്രഹാമിന്റെ സെക്രട്ടേറിയറ്റിലെ മുറിയിലാണ് അവധി പ്രഖ്യാപനത്തിനു തലേന്ന് അസോസിയേഷന്‍ യോഗം ചേര്‍ന്നത്. ചീഫ് സെക്രട്ടറി യോഗത്തില്‍ പങ്കെടുത്തില്ല .എന്നാല്‍ എല്ലാ സീനിയര്‍ ഐ.എ.എസ്.ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തിരുന്നു.മുഖ്യമന്ത്രിയുടെ അടുപ്പക്കാരായ ഉദ്യോഗസ്ഥര്‍ ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചപ്പോള്‍ തന്നെ അദ്ദേഹം ക്രുദ്ധനായി.
ധനസെക്രട്ടറിയെ കുറിച്ച് അത്ര നല്ല അഭിപ്രായമല്ല മുഖ്യമന്ത്രിക്കുള്ളത്.ധനസെക്രട്ടറിയെ ഒറിച്ച് വിജിലന്‍സ് ഡയറക്ടര്‍ നല്‍കിയിട്ടുള്ള വിവരങ്ങള്‍ അത് നല്ലതല്ല. ഐ.എ. എസ് അസോസിയേഷന്റെ പിന്തുണ കെ.എം.എബ്രഹാമിനില്ല. അവധി തീരുമാനം ഐ.എ.എസ്. അസോസിയേഷന്റേതല്ലെന്ന് അതുമായി ബന്ധപ്പെട്ടവര്‍ മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. ജൂനിയര്‍ ഉദ്യോഗസ്ഥര്‍ക്കും സമരത്തോട് താത്പര്യമുണ്ടായിരുന്നില്ല.
മുഖ്യമന്ത്രിയുടെ സെക്രട്ടറിമാരായ ഐ.എ.എസുകാരില്‍ നിന്നും സംഭവം സംബന്ധിച്ച വസ്തുനിഷ്ഠമായ വിവരങ്ങള്‍ മുഖ്യമന്ത്രി ശേഖരിച്ചിരുന്നു .സമരം കെ.എം.എബ്രഹാമിന്റെ താണെന്നും അതിന് മറ്റ് ഐ.എ.എസുകാരുമായി ബന്ധമില്ലെന്നും മനസിലാക്കിയതോടെയാണ് സമരക്കാരോട് വിട്ടുവീഴ്ച വേണ്ടെന്ന് മുഖ്യമന്ത്രി തീരുമാനിച്ചത്.
ധന സെക്രട്ടറിയെ പിണക്കാന്‍ സാധാരണ മറ്റ് സെക്രട്ടറിമാര്‍ ശ്രമിക്കാറില്ല. മാത്രവുമല്ല എബ്രഹാം സീനിയര്‍ ഐ.എ.എസ്.ഉദ്യോഗസ്ഥനാണ്.അദ്ദേഹം ചിലപ്പോള്‍ ചീഫ് സെക്രട്ടറിയായെന്നിരിക്കും. ഇത്തരമൊരു പശ്ചാത്തലത്തില്‍ അദ്ദേഹത്തിന്റെ വെറുപ്പ് സമ്പാദിക്കാന്‍ ഐ.എഎസുകാര്‍ ശ്രമിക്കില്ല.
കെ.എം.എബ്രഹ്മിനെ ഓടിക്കുക എന്നതായിരിക്കും സര്‍ക്കാരിന്റെ പ്രധാന അജണ്ട. എബ്രഹാമിനെതിരായ കേസുകളില്‍ പഴയതുപോലെ അയവുള്ള ഒരു നിലപാട് സര്‍ക്കാര്‍ സ്വീകരിക്കുകയുമില്ല
https://www.facebook.com/Malayalivartha