ചെന്നൈയില്‍ നിന്നൊരു പ്രതിഷേധം ഇന്ത്യാ ടുഡെയുടെ കോണ്‍ക്ലേവില്‍ നിന്നും പിണറായി വിജയന്‍ ഇറങ്ങിപ്പോയി

മുഖ്യമന്ത്രി പിണറായി വിജയന്‍ മറ്റൊരു വേദി കൂടി വിട്ടിറങ്ങി. ചെന്നൈയില്‍ നടക്കുന്ന ഇന്ത്യാ ടുഡെയുടെ സൗത്ത് കോണ്‍ക്ലേവില്‍ നിന്നാണ് പിണറായി വിജയന്‍ ഇറങ്ങിപ്പോയത്. യോഗത്തില്‍ സംഘാടകര്‍ ക്രമം തെറ്റിച്ചതില്‍ അതൃപ്തി തോന്നിയാണ് പ്രസംഗിക്കാന്‍ നില്‍ക്കാതെ പിണറായി വിജയന്‍ വേദിവിട്ടത്.
പതിനൊന്നര മുതല്‍ അരമണിക്കൂര്‍ സമയമാണ് പിണറായിക്ക് പ്രസംഗിക്കാന്‍ അനുവദിച്ചിരുന്നത്. എന്നാല്‍ പന്ത്രണ്ടേകാല്‍ വരെ കാത്തിരുന്നുട്ടും മുഖ്യമന്ത്രിയെ പ്രസംഗിക്കാന്‍ വിളിച്ചില്ല. ഇതില്‍ നീരസം പ്രകടമാക്കി മുഖ്യമന്ത്രി വേദിവിട്ടിറങ്ങിയത്. കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു, ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു എന്നിവരടക്കം പങ്കെടുത്ത വേദിയില്‍ നിന്നാണ് പിണറായി വിജയന്‍ ഇറങ്ങിപ്പോയത്.
എന്നാല്‍ പരിപാടിയുടെ ഉദ്ഘാടന ചടങ്ങില്‍ മറ്റുള്ളവര്‍ക്കൊപ്പം മുഖ്യമന്ത്രിയും ദീപം തെളിയിച്ചിരുന്നു. കൊച്ചിയില്‍ പിങ്ക് പട്രോളിങ്ങ് ഫ്‌ലാഗ് ഓഫ് ചെയ്യാന്‍ എത്തിയപ്പോഴും പ്രസംഗിക്കാതെ മുഖ്യമന്ത്രി വേദി വിട്ടത് ചര്‍ച്ചയായിരുന്നു
https://www.facebook.com/Malayalivartha