കണ്ണൂരിൽ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു

കേളകത്ത് കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു. നരിക്കടവിലെ അഞ്ചാനിക്കല്‍ ജോസഫിന്റെ മകന്‍ ബിജു (45) വാണ് മരിച്ചത്. നരിക്കടവില്‍ ജനവാസ കേന്ദ്രത്തിലെത്തിയ ഒറ്റയാനെ തുരത്തുന്നതിനിടെയാണ് സംഭവം.
ബുധനാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം നടന്നത്. ആറളം വനത്തില്‍ നിന്നും പ്രതിരോധ മതിലില്ലാത്തയിടത്തിലൂടെ എത്തിയ ഒറ്റയാനെ തുരത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ബിജുവിന് പരിക്കേറ്റത്.
മൃതദേഹം കൂത്തുപറമ്ബ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ. റെജി. രണ്ട് മക്കളുണ്ട്.
https://www.facebook.com/Malayalivartha