കൊച്ചിന്‍ റിഫൈനറിയിലുണ്ടായ പൊട്ടിത്തെറിയില്‍ ഒരാള്‍ മരിച്ചു

അമ്പലമുകള്‍ ബി.പി.സി.എല്‍ കൊച്ചിന്‍ റിഫൈനറിയില്‍ ഇലക്ട്രിക് സബ്‌സ്‌റ്റേഷനിലുണ്ടായ പൊട്ടിത്തെറിയില്‍ ഒരാള്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെ പത്തോടെയാണ് സംഭവം. കോലഞ്ചേരി ചൂണ്ടി സ്വദേശി പാലപ്പുറം അരുണ്‍ പി. ഭാസ്‌കര്‍(23) ആണ് മരണപ്പെട്ടത്. മുളന്തുരുത്തി സ്വദേശി ചാരക്കുഴിയില്‍ വേലായുധനാണ് (54) പരിക്കേറ്റത്.
അപകടത്തില്‍ ഗുരുതര പരിക്കേറ്റ അരുണ്‍ പി. ഭാസ്‌കറിനെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച രാത്രി വൈകി മരണപ്പെടുകയായിരുന്നു. അരുണിന് 80 ശതമാനത്തിലധികം പൊള്ളലേറ്റിരുന്നു. വേലായുധന്‍ പാലാരിവട്ടം മെഡിക്കല്‍ സെന്ററില്‍ ചികിത്സയിലാണ്. രണ്ടുപേരും കരാര്‍ ജീവനക്കാരാണ്.
ഇലക്ട്രിക് തൊഴിലാളികളായ ഇവര്‍ വൈദ്യുതി പാനലില്‍ അറ്റകുറ്റപ്പണി നടത്തുന്നതിനിടെയാണ് അപകടം. മിന്നലും ചെറിയ ശബ്ദവുമുണ്ടായതിനൊപ്പം കമ്പനിയിലും പരിസരത്തും വൈദ്യുതി പൂര്‍ണമായി നിലച്ചതുമാണ് അപകടം പെട്ടെന്ന് ശ്രദ്ധയില്‍പെടാന്‍ കാരണമായത്. വൈദ്യുതി ബന്ധം പൂര്‍ണമായി നിലച്ചതിനാലാണ് വന്‍ അപകടം ഒഴിവായത്.
കമ്പനി ആംബുലന്‍സിലാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ കൊണ്ടുപോയത്. തൃപ്പൂണിത്തുറയില്‍നിന്ന് ഫയര്‍ഫോഴ്‌സും അമ്പലമേട് പൊലീസും സ്ഥലത്തത്തെി പരിശോധന നടത്തി. അമ്പലമേട് പൊലീസ് കേസെടുത്തു. കലക്ടര്‍ കെ. മുഹമ്മദ് വൈ. സഫിറുല്ല റവന്യൂ വകുപ്പിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha