ജെല്ലിക്കെട്ട് പുനഃസ്ഥാപിക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി

ജെല്ലിക്കെട്ട് നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ പൊങ്കലിന് മുമ്പ് തീര്‍പ്പാക്കണമെന്ന തമിഴ് നാട് സര്‍ക്കാരിന്റെ ആവശ്യം സുപ്രീകോടതി തള്ളി. ജസ്റ്റിസുമാരായ ദീപക് മിശ്ര, എംപി രമണ എന്നിവരടങ്ങിയ ബഞ്ചിന്റേതാണ് തീരുമാനം. വിധി തയ്യാറായിട്ടുണ്ടെങ്കിലും പൊങ്കല്‍ ആഘോഷിക്കുന്ന ശനിയാഴ്ചയ്ക്ക് മുന്‍പ് പ്രസ്താവിക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
2011ല്‍ ജെല്ലിക്കെട്ട് നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് 2014ല്‍ സുപ്രീംകോടതി ശരിവെച്ചിരുന്നു. നിരോധനം പിന്‍വലിച്ചാല്‍ സുപ്രീംകോടതിവിധിയുടെ ലംഘനമാകുമെന്നായിരുന്നു മൃഗസംരക്ഷണബോര്‍ഡിന്റേയും മറ്റ് സംഘടനകളുടേയും വാദം. കേസില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് ജസ്റ്റിസ് ആര്‍ ഭാനുമതി നേരത്തെ പിന്‍മാറിയിരുന്നു.
https://www.facebook.com/Malayalivartha