പോലീസ് സ്റ്റേഷനില്‍ വെടിയുതിര്‍ത്ത കേസില്‍ 'തോക്ക് സ്വാമി'ക്ക് ശിക്ഷയില്ല; വിധി വരുമ്പോള്‍ മതസ്പര്‍ദ്ധ വളര്‍ത്തിയെന്ന കേസില്‍പെട്ട് റിമാന്‍ഡിലും

പോലീസ് സ്റ്റേഷനില്‍ ആത്മഹത്യ ഭീഷണി മുഴക്കി വെടിയുതിര്‍ത്ത 'തോക്ക് സ്വാമിയെ' കോടതി വെറുതെ വിട്ടു. തോക്ക് സ്വാമി എന്നറിയപ്പെടുന്ന ഹിമവല്‍ ഭദ്രാനാന്ദയെയാണ് തെളിവിന്റെ അഭാവത്തില്‍ പറവൂര്‍ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി വെറുതെ വിട്ടത്. അതേസമയം മതസ്പര്‍ദ്ധ വളര്‍ത്തിയന്ന കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്നതിനാല്‍ ഹിമവല്‍ ഭദ്രാനന്ദ വിധി കേള്‍ക്കാന്‍ കോടതിയില്‍ എത്തിയിരുന്നില്ല.
2008 മെയ് 17 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അശോകപുരം മനക്കപ്പടിയിലെ വാടക വീട്ടില്‍ തോക്ക് ചൂണ്ടി ആത്മഹത്യ ഭീക്ഷണി മുഴക്കിയതിനെ തുടര്‍ന്ന് സ്വാമിയെ അനുനയിപ്പിക്കാന്‍ പോലീസ് ആലുവ സ്റ്റേഷനില്‍ കൊണ്ടുവന്നു.
വിവരമറിഞ്ഞ് മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നിരവധി പേര്‍ സ്റ്റേഷനില്‍ എത്തിയിരുന്നു. ഇതിനിടെ മാധ്യമ പ്രവര്‍ത്തകര്‍ സ്വാമിയുടെ ഫോട്ടോ പകര്‍ത്താന്‍ ശ്രമിച്ചപ്പോഴാണ് പ്രകോപിതനായി വെടിയുതിര്‍ത്തത്.
സംഭവത്തില്‍ ഓഫീസിന്റെ മേല്‍ക്കൂരയുടെ കോണ്‍ക്രീറ്റ് അടര്‍ന്നു വീഴുകയും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കും, മാധ്യമ പ്രവര്‍ത്തകനും പരിക്കേല്‍ക്കുകയും ചെയ്തു. ആത്മഹത്യാശ്രമം, വധശ്രമം, അനധികൃതമായി ആയുധം കൈവശം വയ്ക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് സ്വാമിക്കെതിരെ പോലീസ് കേസെടുത്തിരുന്നത്.
ചൊവ്വാഴ്ച വിധി പറയാനിരുന്ന കേസ് വ്യാഴാഴ്ചത്തേയ്ക്ക് മാറ്റുകയായിരുന്നു. ചൊവ്വാഴ്ച വിധി കേള്‍ക്കാന്‍ കോടതിയില്‍ എത്തിയപ്പോഴാണ് സാമൂഹിക മാധ്യമങ്ങളിലൂടെ മതസ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയില്‍ പരാമര്‍ശനം നടത്തിയ കേസില്‍ കൊച്ചി പോലീസ് തോക്ക് സ്വാമിയെ അറസറ്റ് ചെയ്തത്.
https://www.facebook.com/Malayalivartha