ഐ.എ.എസുകാരുടെ കലിപ്പിന് ഒട്ടും കുറവില്ല; മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫുകള്‍ വിളിച്ചാല്‍ പോനാല്‍ പോകട്ടും പോടാ !

.ഇനി ഐ.എ.എസുകാര്‍ മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫുകള്‍ പറഞ്ഞാല്‍ കേള്‍ക്കില്ല.ഇക്കാലമത്രയും മന്ത്രിമാരുടെ അഭിപ്രായങ്ങളാണെന്ന വ്യാജേന നിര്‍ദ്ദേശങ്ങള്‍ നല്‍കിയവരുടെ ഉത്തരവുകളാണ് ഇതോടെ ഇല്ലാതായത്.
ഐ.എ.എസുകാരും സര്‍ക്കാരും തമ്മിലുള്ള ശീതസമരത്തിന്റെ ഭാഗമായാണ് തീരുമാനം.ഐ.എ എസുകാര്‍ സമരവും അവധിയുമൊക്കെ മതിയാക്കിയെങ്കിലും ഫയലുകളില്‍ നി സഹകരണം തുടരുകയാണ്. പോര്‍വിളിക്കാനും പരസ്യമായി യുദ്ധം പ്രഖ്യാപിക്കാനും ഐ.എ എസുമാര്‍ തയാറല്ല.
ഐ.എ.എസുകാര്‍ അസോസിയേഷന്റെ പേരിലല്ലെങ്കിലും കൃത്യമായി യോഗം ചേരുന്നുണ്ട്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തിലാണ് മന്ത്രിമാരുടെ മാത്രം രേഖാമൂലമുള്ള നിര്‍ദ്ദേശം അംഗീകരിച്ചാല്‍ മതിയെന്ന തീരുമാനമെടുത്തത്.
സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടെ വിജിലന്‍സ് പരിശോധന കര്‍ശനമാക്കിരിയതിലും ഐ.എ.എസുമാര്‍ക്ക് എതിര്‍പ്പുണ്ട്. ഫയലുകളില്‍ മന്ത്രിമാര്‍ രേഖാമൂലം നിര്‍ദ്ദേശം നല്‍കാതിരുന്നാല്‍ അഡീഷണല്‍ സെക്രട്ടറിയോട് ആവശ്യമായ തീരുമാനമെടുക്കാന്‍ നിര്‍ദ്ദേശിക്കാനാണ് ഐ.എ.എസ് ഉദ്യോഗസ്ഥരുടെ തീരുമാനം.ക്രമ വിരുദ്ധമായി സര്‍ക്കാരില്‍ ധാരാളം കാര്യങ്ങള്‍ നടക്കുന്നുണ്ടെന്നാണ് സെക്രട്ടറിമാര്‍ പറയുന്നത്.
സര്‍ക്കാരിന് എതിരെ നില്‍ക്കുന്ന സെക്രട്ടറിമാരെ അപ്രധാന തസ്തികകളില്‍ നിയമിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്. ഭരണത്തെ അനുകൂലിക്കുന്ന ഐ.എ.എസുകാരെ സുപ്രധാന തസ്തികകളില്‍ നിയമിക്കും.
അതേ സമയം ഐ..എ.എസുകാരുമായി നല്ല ബന്ധത്തിലുള്ള മന്ത്രിമാരുമുണ്ട്. ഐ.എ എസുകാര്‍ വിചാരിച്ചാല്‍ തങ്ങള്‍ നാളെ വിജിലന്‍സ് കേസുകളില്‍ പ്രതിയാക്കുമെന്ന് മന്ത്രിമാര്‍ക്കറിയാം. അതിനാല്‍ ഐ.എ.എസുകാരെ വെറുപ്പിക്കാന്‍ മന്ത്രിമാര്‍ തയ്യാറല്ല.
https://www.facebook.com/Malayalivartha