ഇരുകൂട്ടരും അയയുന്നു: ലീഗ് വിരട്ടി ചാണ്ടിയെ ഡല്‍ഹിക്ക് വിളിപ്പിക്കും

മുസ്ലിം ലീഗ് സോണിയാ ഗാന്ധിയില്‍ ചെലുത്തിയ സമ്മര്‍ദ്ദത്തിന്റെ ഫലമായി ഉമ്മന്‍ ചാണ്ടിയെ ഡല്‍ഹിക്ക് വിളിപ്പിച്ച് ചര്‍ച്ച നടത്താന്‍ കോണ്‍ഗ്രസ് ഹൈക്കമാന്റ് തീരുമാനിച്ചു.കോണ്‍ഗ്രസിലെവിഴുപ്പലക്കല്‍ ഇപ്പോഴത്തെ പോലെ തുടരുകയാണെങ്കില്‍ മുന്നണി വിടുന്ന കാര്യം ആലോചിക്കുമെന്ന ലീഗിന്റെ സമ്മര്‍ദ്ദമാണ് ഫലം കണ്ടത്. ഉമ്മന്‍ ചാണ്ടിയും കുഞ്ഞാലി കുട്ടിയും തമ്മിലുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ് സംഭവം.
ഉമ്മന്‍ ചാണ്ടി സംസ്ഥാന രാഷ്ട്രീയത്തില്‍ നിന്നു തന്നെ അപ്രത്യക്ഷമാകുന്ന അവസ്ഥയാണ് ഉണ്ടായിരുന്നത്. അതിനിടയിലാണ് ലീഗിന്റെ ഇടപെടല്‍ ഉണ്ടായത്. കേരളത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും സി പി എമ്മാണെന്ന മുരളിയുടെ പ്രസ്താവന പുറത്തു വന്നയുടനെയാണ് ലീഗ് യോഗം ചേര്‍ന്ന് നേതൃതാത്തിനെതിരെ പ്രതികരിക്കാന്‍ തീരുമനിച്ചത്. അണിയറയില്‍ കരുക്കള്‍ നീക്കുകയായിരുന്ന ഉമ്മന്‍ ചാണ്ടി തന്നെയാണ് മുരളിയെ രംഗത്തിറക്കിയത്. കേരളത്തില്‍ എ, ഐ ഗ്രൂപ്പുകള്‍ക്കെതിര് സുധീരന്‍ മാത്രമാണ്. സുധീരനുമായി കുഞ്ഞാലിക്കുട്ടിക്ക് തീര്‍ത്താല്‍ തീരാത്ത ദേഷ്യമുണ്ട്.
മുരളിയുടെ നീക്കങ്ങള്‍ക്ക് ഉമ്മന്‍ ചാണ്ടി ഭക്തന്‍മാര്‍ വന്‍ വരവേല്പാണ് നല്‍കുന്നത്. മുരളി പറഞ്ഞത് സത്യമാണെന്ന മട്ടില്‍ ലീഗും രംഗത്തെത്തി.ഇപ്പോള്‍ നേതൃത്വത്തിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനു വേണ്ടിയാണ് ഉമ്മന്‍ ചാണ്ടിയെ ചര്‍ച്ചക്ക് വിളിച്ചത്. ഉമ്മന്‍ ചാണ്ടി ചര്‍ച്ചക്ക് തയ്യാറാവുകയും ചെയ്തു. എന്നാല്‍ ചെന്നിത്തലയും സുധീരനും ഉമ്മന്‍ ചാണ്ടിക്ക് തീര്‍ത്തും എതിരാണ്.ഇവരും ഉമ്മന്‍ ചാണ്ടിയും തമ്മില്‍ സംസാരിക്കാറു പോലുമില്ല.
ഉമ്മന്‍ ചാണ്ടിയെ വിഷമിപ്പിക്കരുതെന്ന നിലപാടാണ് സല്‍ഹിയിലെ മുതിര്‍ന്ന നേതാക്കള്‍ക്കുള്ളത്. ഉമ്മന്‍ ചാണ്ടിയുടെ ജനപിന്തുണ കോണ്‍ഗ്രസ് നേതൃത്വത്തിന് കണ്ടില്ലെന്ന് നടിക്കാനാവില്ല. സ്വന്തം ഗ്രൂപ്പുകാരായ കുറെ നേതാക്കളെ ഉമ്മന്‍ ചാണ്ടി വാര്‍ത്തെടുത്തിട്ടുണ്ട്. അവര്‍ ചാണ്ടിയെ ഒഴിവാക്കതെന്നാവശ്യപ്പെട്ട് ഹൈകമാന്റിനു നിരന്തരം കത്തുകള്‍ അയക്കുന്നുണ്ട് .
https://www.facebook.com/Malayalivartha