ടോംസ് കോളേജ് ചെയര്‍മാനെതിരായ അന്വേഷണം അട്ടിമറിച്ചത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെന്ന് ആരോപണം

പൊലീസ് അന്വേഷണം അട്ടിമറിച്ചത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെന്ന് രക്ഷിതാക്കള്‍. മറ്റക്കര ടോംസ് എന്‍ജിനീയറിങ് കോളജ് ചെയര്‍മാന്‍ ടോം ടി ജോസ്ഫിനെതിരെയുള്ള പൊലീസ് അന്വേഷണം അട്ടിമറിച്ചത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെന്ന് രക്ഷിതാക്കള്‍. നിരവധി വിദ്യാര്‍ഥികള്‍ തെളിവ് സഹിതം പരാതി നല്‍കിയിട്ടും ഇത് മറച്ച് വെച്ച് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ കേസ് എഴുതി തള്ളുകയായിരുന്നുവെന്ന് രക്ഷിതാക്കള്‍ പറയുന്നു.
കോട്ടയം മറ്റക്കരയില്‍ വിശ്വേശ്വരയ്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എഞ്ചനിയറിംഗ് എന്ന പേരില്‍ സ്ഥാപനം നടത്തുമ്പോഴാണ് കോളേജ് ചെയര്‍മാന്‍ ടോം ടി ജോസഫിനെതിരെ വിദ്യാര്‍ഥികള്‍ ആദ്യം പരാതി നല്‍കുന്നത് .2010 ല്‍ ഇടതു സര്‍ക്കാര്‍ ക്രൈംബ്രാഞ്ചിനെകൊണ്ട് പ്രാഥമിക അന്വേഷണം നടത്തി. ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണ് അന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയതെന്ന് അന്ന് കോളേജില്‍ പഠിച്ചിരുന്ന ഒരു വിദ്യാര്‍ത്ഥിയുടെ രക്ഷകര്‍ത്താവ് പറയുന്നു.
തുടര്‍ന്ന് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുമ്പോഴാണ് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി. എന്നാല്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി ഇടപെട്ട് കേസ് തെളിവില്ലെന്ന് പറഞ്ഞു എഴുതിതള്ളുകയായിരുന്നുവെന്ന് കെ കെ രാജന്‍ പറഞ്ഞു. പിന്നീട് ടോംസ് എഞ്ചീനീയറിംഗ് കോളേജ് എന്ന പേരില്‍ ഇതേ ക്യാംപസില്‍ പുതിയ സ്ഥാപനം തുടങ്ങിയപ്പോഴും പീഡനങ്ങള്‍ ആവര്‍ത്തിക്കുകയാണ്.
https://www.facebook.com/Malayalivartha