ജനുവരി 21 നു പാസ്‌പോര്‍ട്ട് മേള

തിരുവനന്തപുരം പാസ്‌പോര്‍ട്ട് ഓഫീസ് വഴുതക്കാട്ടും കൊല്ലത്തുമുള്ള പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങളില്‍ വച്ച് ജനുവരി 21 നു പാസ്‌പോര്‍ട്ട് മേള സംഘടിപ്പിയ്ക്കുന്നു. അപേക്ഷകര്‍ക്ക് ഇവിടെയെത്തി പാസ്സ്‌പോര്‍ട്ടിനായുള്ള അപേക്ഷ സമര്‍പ്പിയ്ക്കാം.
ഓണ്‍ലൈനിലൂടെ അപേക്ഷ സമര്‍പ്പിച്ചതിനു ശേഷം അപേക്ഷകര്‍ അപ്പോയിന്റ്‌മെന്റിന് സമയം ഉറപ്പിച്ചിട്ടു പ്രസ്തുത ദിവസം രാവിലെ 9 മണിയ്ക്കും 11 .30 നുമിടയില്‍ പാസ്‌പോര്‍്ട്ട് സേവാകേന്ദ്രങ്ങളില്‍എത്തിയാലും മതിയെന്ന് പാസ്‌പോര്ട്ട് ഓഫീസര്‍ സുലോചനന്‍ കാണി അറിയിച്ചു.
എന്‍ ഒ സി ലഭിച്ചിട്ടുള്ള സര്‍ക്കാര്‍-പൊതുമേഖലാ ജീവനക്കാര്‍, വിദ്യാര്‍ത്ഥികള്‍, പ്രായപൂര്‍ത്തിയാകാത്തവര്‍, കുട്ടികള്‍ എന്നിവരെ ഉദ്ദേശിച്ചാണ് ഈ സൗകര്യം ഉണ്ടാക്കിയിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ രേഖകളുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളോടൊപ്പം അസല്‍ രേഖകളും കൊണ്ടുവരണം.
ഓണ്‍ലൈനിലൂടെയും കേന്ദ്രങ്ങളില്‍ വച്ചും പണം അടയ്ക്കുന്നതിന് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha