കേരളം പീഡനങ്ങളുടെ സ്വന്തം നാടായി മാറുന്നു: കേരളത്തില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന് പോലീസ്

കേരളത്തില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന് പോലീസ്. 2016-ല്‍ 1319 മാനഭംഗ കേസുകളാണ് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തത്. 2007-ല്‍ ഇത് 500 മാത്രമായിരുന്നു. കഴിഞ്ഞ വര്‍ഷം സ്ത്രീകള്‍ക്കെതിരെ നടന്ന അതിക്രമങ്ങളുടെ പേരില്‍ 11,618 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇതില്‍ 126 കേസുകള്‍ തട്ടികൊണ്ടു പോകലാണ്.
മലപ്പുറമാണ് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ മുന്നിട്ടു നില്‍ക്കുന്നത്. 1208 കേസുകളാണ് കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 137 എണ്ണം മാനഭംഗമാണ്. ഭര്‍ത്താവിന്റെയും ബന്ധുക്കളുടെയും ക്രൂരതകള്‍ക്കെതിരെ ഏറ്റവുമധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്തതും മലപ്പുറത്താണ്.
സംസ്ഥാന ക്രൈം റെക്കോര്‍ഡ്‌സ് ബൂറോയുടെ കണക്കുകളാണിത്.
സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ നേരിടാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ പ്രതിവര്‍ഷം കോടികളാണ് മുടക്കുന്നത്. വനിത കമ്മീഷന്‍ വിഭാവനം ചെയ്തത് തന്നെ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ നിയന്ത്രിക്കുന്നതിനു വേണ്ടിയായിരുന്നു. എന്നാല്‍ ഇത്തരം സംവിധാനങ്ങള്‍ കൊണ്ടൊന്നും കാര്യമായ ഒരു പ്രയോജനവും ലഭിക്കുന്നില്ല.
പ്രചരണ പരിപാടികളാണ് ഇത്തരം സ്ഥാപനങ്ങള്‍ പൊതുവായി നടത്താറുള്ളത്. എന്നാല്‍ ബോധവത്കരണത്തിലൂടെ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാനാവില്ലെന്ന് നേരത്തെ തെളിയിക്കപ്പെട്ടിട്ടുണ്ട്.കര്‍ശനമായ നിയമ നടപടികള്‍ മാത്രമാണ് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനുള്ള ഏക മാര്‍ഗ്ഗം.
https://www.facebook.com/Malayalivartha