കേരള സ്‌റ്റോറി 2 പ്രദര്‍ശിപ്പിക്കാന്‍ ഡിവിഷന്‍ ബെഞ്ചിന്റെ അനുമതി

മലയാള സിനിമ 'കേരള സ്‌റ്റോറി 2 ഗോസ് ബിയോണ്ട്' പ്രദര്‍ശിപ്പിക്കാന്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ അനുമതി. ദ് കേരള സ്‌റ്റോറി 2 സിനിമയ്ക്ക് 15 ദിവസത്തേക്ക് പ്രദര്‍ശനാനുമതി തടഞ്ഞ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവിനെതിരെയുള്ള അപ്പീലിലാണ് സിനിമ റീലിസ് ചെയ്യാന്‍ അനുമതി. നിര്‍മാതാക്കളുടെ അപ്പീലിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഇടപെടല്‍.
ചിത്രത്തിന്റെ റിലീസ് 15 ദിവസത്തേക്ക് നീട്ടിക്കൊണ്ടും ചിത്രത്തിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയ നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള റിവിഷന്‍ പെറ്റീഷനുമേല്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുക്കുമെന്നും വ്യക്തമാക്കിക്കൊണ്ടായിരുന്നു ജസ്റ്റിസ് ബച്ചു കുര്യന്‍ തോമസ് 15 ദിവസത്തെ സ്‌റ്റേ അനുവദിച്ചത്.
ചിത്രം പ്രഥമദൃഷ്ട്യാ സാമൂഹികാന്തരീക്ഷം മോശമാക്കാന്‍ സാധ്യതയുള്ളതും സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയപ്പോള്‍ സെന്‍സര്‍ ബോര്‍ഡ് മാര്‍ഗനിര്‍ദേശങ്ങള്‍ മനസിരുത്തി പരിഗണിച്ചില്ല എന്നു പ്രഥമദൃഷ്ട്യാ കാണുന്നതുകൊണ്ടുമാണ് ഇതെന്ന് സിംഗിള്‍ ബഞ്ച് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതിനെതിരെ നിര്‍മാതാക്കള്‍ സമര്‍പ്പിച്ച അപ്പീലിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഇടപെടല്‍.
https://www.facebook.com/Malayalivartha

























